Connect with us

Culture

വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ വിട്ട് എവര്‍ട്ടനില്‍

Published

on

ലണ്ടന്‍: ഇംഗ്ലീഷ് സൂപ്പര്‍ താരം വെയ്ന്‍ റൂണി എവര്‍ട്ടനില്‍. ഒരു പതിറ്റാണ്ടിലേറെയായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍നിരയിലെ സാന്നിധ്യമായിരുന്ന 31-കാരന്‍ രണ്ടു വര്‍ഷ കരാറിലാണ് തന്റെ മുന്‍ ക്ലബ്ബിലേക്ക് മടങ്ങിയത്. കരാര്‍ തുക എത്രയെന്ന് പുറത്തു വിട്ടിട്ടില്ല.

2004-ല്‍ 27 ദശലക്ഷം പൗണ്ടിന് എവര്‍ട്ടനില്‍ നിന്ന് യുനൈറ്റഡിലെത്തിയ റൂണി 2014-ല്‍ ടീമിന്റെ നായക സ്ഥാനത്തുമെത്തിയിരുന്നു. എന്നാല്‍ ഹോസെ മൗറീഞ്ഞോ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇംഗ്ലീഷ് താരത്തിന് അവസരങ്ങള്‍ കുറഞ്ഞു. എവര്‍ട്ടനില്‍ നിന്ന് റൊമേലു ലുകാകു മാഞ്ചസ്റ്ററിലെത്തിയതോടെ തന്റെ അവസരങ്ങള്‍ പരിമിതമാണെന്ന് തിരിച്ചറിഞ്ഞാണ് റൂണി ക്ലബ്ബ് മാറാന്‍ മാനസികമായി തയാറെടുത്തത്.

മാഞ്ചസ്റ്ററിനു വേണ്ടി 13 വര്‍ഷം ബൂട്ടുകെട്ടിയ റൂണി 12 മേജര്‍ കിരീടങ്ങള്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അഞ്ച് പ്രീമിയര്‍ ലീഗ്, മൂന്ന് ലീഗ് കപ്പ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ നേട്ടങ്ങളില്‍ റൂണി പങ്കാളിയായി. 559 മത്സരങ്ങളില്‍ 253 ഗോളോടെ യുനൈറ്റഡിനു വേണ്ടി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമായി മാറിയ റൂണി ഇതിഹാസ താരം ബോബി ചാള്‍ട്ടന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു.

2002-2004 കാലയളവില്‍ 67 മത്സരങ്ങളില്‍ നിന്നായി എവര്‍ട്ടനു വേണ്ടി 15 ഗോള്‍ നേടിയ റൂണി, തന്റെ കുട്ടിക്കാല ക്ലബ്ബിനോടുള്ള താല്‍പര്യം പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. റൂണിയുടെ മികവില്‍ സംശയമില്ലെന്നും 31 വയസ്സ് മാത്രമുള്ള താരത്തിന് ഇനിയും മികവില്‍ തുടരാന്‍ വര്‍ഷങ്ങളുണ്ടെന്നും എവര്‍ട്ടന്‍ കോച്ച് റൊണാള്‍ഡ് കോമാന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത വികസന പ്രവൃത്തികളെത്തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ വേണം: ഡോ. അബ്ദുസ്സമദ് സമദാനി എം.പി

പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്‍, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാത 66ന്റെ വികസന പ്രവൃത്തികളെത്തുടര്‍ന്ന് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. പുതുപൊന്നാനി, ചമ്രവട്ടം, തെയ്യങ്ങാട് ജംഗ്ഷന്‍, മദിരശ്ശേരി, മിനി പമ്പ, കുറ്റിപ്പുറം, കഞ്ഞിപ്പുര, വെട്ടിച്ചിറ, പുത്തനത്താണി,രണ്ടത്താണി, എടരിക്കോട്, മേലേ കോഴിച്ചെന, വെന്നിയൂര്‍, കക്കാട് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യമായ അടിപ്പാതകളോ മേല്‍പാലങ്ങളോ യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങളോ മറുവശത്തേക്ക് കടക്കാന്‍ മറ്റു സൗകര്യങ്ങളോ ഏര്‍പ്പെടുത്താത്തതിനാല്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് വന്‍തോതില്‍ അസൗകര്യം ഉണ്ടായിരിക്കുകയാണ്. അതേത്തുടര്‍ന്നുളവായിട്ടുള്ള ഗതാഗതക്കുരുക്കും തുടര്‍ച്ചയായുള്ള അപകടങ്ങളും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്.

പ്രദേശവാസികള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍ദ്ദിഷ്ട സമയത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. ഈ പരിഹാരനടപടികള്‍ മേഖലയിലെ സുപ്രധാന റോഡായ ദേശീയപാത 66 ന്റെ സുരക്ഷിതത്വത്തിനും അനിവാര്യമാണെന്ന് 377ാം വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.

Continue Reading

crime

‘ദുരഭിമാന കൊല’; വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി

കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്

Published

on

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ്. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപൂര്‍വയിനത്തില്‍പ്പെട്ട 14 പക്ഷികളുമായി 2 പേര്‍ പിടിയില്‍

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്

Published

on

കൊച്ചി: അനധികൃതമായി അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. തായ്‌ലന്‍ഡില്‍ നിന്ന് കടത്തി കൊണ്ടു വന്ന പക്ഷികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് പക്ഷികളെ പിടികൂടിയത്.

വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍ പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പക്ഷി വിദഗ്ധര്‍ക്കും കൈമാറി. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.

Continue Reading

Trending