കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചിയില്‍ ബീഫ് വില്‍പന തടസ്സപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെ കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍ ജോസിനു നേരെ ഗോസംരക്ഷകര്‍ ആക്രമണം നടത്തിയിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് കഴിഞ്ഞ ശനിയാഴ്ച ജോസ് അറുത്തിരുന്നു. ഇതറിഞ്ഞെത്തിയ പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജോസിനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. വീട് അതിക്രമിച്ചു കയറിയ ആര്‍എസ്എസുകാര്‍ പാചകം ചെയ്യാന്‍ വെച്ച ഇറച്ചിയില്‍ മണ്ണുവാരിയിടുകയും ചെയ്തിരുന്നു. അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജോസിനെ ആക്രമിച്ച സംഭവത്തിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.