ന്യൂഡല്‍ഹി: ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എംപി. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ 24ന് രാത്രി എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ നാഗംകുളങ്ങര സ്വദേശി നന്ദു കൃഷ്ണ വെട്ടേറ്റു മരിച്ചിരുന്നു. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തു.