കാസര്‍കോട്: ക്ഷേത്രമുറ്റത്ത് ആര്‍.എസ്.എസ് റൂട്ട് മര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. കാസര്‍ക്കോട്ടെ മല്ലികാര്‍ജുനെ ക്ഷേത്ര മുറ്റത്താണ് ആര്‍.എസ്.എസ് അഭ്യാസ പ്രകടനം നടത്തിയത്. ഇവിടെ നടന്ന മാര്‍ച്ചില്‍ ഇരുന്നോറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന്റെ ഒരുക്കത്തിനു വേണ്ടിയാണ്

അതിരാവിലെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ ഇവരുടെ മാര്‍ച്ചും അഭ്യാസ മുറകളും കാരണം രാവിലെ ക്ഷേത്രത്തിലെത്തിയ സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ അകത്തേക്ക് കടക്കാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും പരാതി നല്‍കാന്‍ വിശ്വാസികളൊരുങ്ങുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ നടത്താനനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.