മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. രാജ്യത്ത് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 14 പൈസ കുറഞ്ഞ് 68.13 രൂപയായി. വെള്ളിയാഴ്ചത്തെ വിനിമയ മൂല്യം 68.27 രൂപയായിരുന്നു.

സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നതും രൂപക്ക് തിരിച്ചടിയായി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയം ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ത്തിയിരുന്നു. ലോകത്തിലെ ആറ് പ്രധാനപ്പെട്ട കറന്‍സികളുമായി ഡോളറിന് ഉയര്‍ന്ന വിനിമയ മൂല്യമാണ് ഇപ്പോളുള്ളത്. വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയും എന്നാണ് വിദ്ഗധരുടെ അഭിപ്രായം.