Culture
മദ്യം വാങ്ങാന്‍ തിരക്ക്, ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നീട്ടി

തിരുവനന്തപുരം: ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ ഉടലെടുത്ത അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണു പുതിയ പ്രവര്‍ത്തന സമയമെന്ന് ഇന്നലെ ബിവറേജസ് കോര്‍പറേഷന്‍ എംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതുവരെ ഇത് രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയായിരുന്നു.
ദേശീയ, സംസ്ഥാന പാതയോരത്തെ അടച്ചുപൂട്ടപ്പെട്ട മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുവരെ പുതിയ പ്രവര്‍ത്തന സമയമായിരിക്കും ബാധകം. തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ മദ്യം വാങ്ങാന്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ നിലവിലുള്ള ഔട്ട്്‌ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂട്ടിയ കേന്ദ്രങ്ങളിലെ ജീവനക്കാരെക്കൂടി തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ വിന്യസിക്കും. പൂട്ടിയ ഷോപ്പുകള്‍ക്കു പകരം പുതിയവ കണ്ടെത്താന്‍ കഠിന ശ്രമം നടത്തി വരികയാണ്. ഓരോ ദിവസവും നാലെണ്ണം വീതമെങ്കിലും ദൂരപരിധി പാലിച്ചു തുറക്കാനാണ് ശ്രമം. രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ ബദല്‍മാര്‍ഗങ്ങള്‍ സര്‍ക്കാരും തേടുന്നു. മദ്യശാലകള്‍ സ്ഥാപിക്കാനുള്ള ചട്ടങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കും. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കം. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും സാധ്യതയുണ്ട്. വരുമാന നഷ്ടവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണു യോഗം വിളിക്കുന്നത്. മദ്യശാലകള്‍ പൂട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തു വന്‍തോതില്‍ വ്യാജമദ്യവും സ്പിരിറ്റും ഒഴുകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജമദ്യ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും എക്‌സൈസ് വകുപ്പു പരിശോധന കര്‍ശനമാക്കി.
പുറമെ മാഹി, സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള്‍, ട്രെയിന്‍, സംസ്ഥാനാന്തര ബസുകള്‍ എന്നിവ വഴിയും സ്പിരിറ്റും വിദേശമദ്യക്കടത്തും വര്‍ധിക്കും. വ്യാജമദ്യ വില്‍പന അരങ്ങേറിയാല്‍ അതു മദ്യ ദുരന്തത്തിലും കലാശിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. വ്യാജമദ്യം ഒഴുകുന്നത് തടയുന്നതിന് ഈ മാസം 20 വരെ കര്‍ശനമായ പരിശോധന നടത്താന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1956 മദ്യവില്‍പന കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. ബവ്‌കോ–കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ 207, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍–11, ക്ലബുകള്‍–18, ബീയര്‍–വൈന്‍ പാര്‍ലറുകള്‍–586, ബീയര്‍ വില്‍പന കേന്ദ്രങ്ങള്‍–രണ്ട്, കള്ളുഷാപ്പുകള്‍–1132 എന്നിങ്ങനെയാണു പൂട്ടിയത്. എറണാകുളത്താണ് കൂടുതല്‍ മദ്യശാലകള്‍ പൂട്ടിയത്–295. തൃശൂര്‍–251, കോട്ടയം–236, പാലക്കാട്–204, ഇടുക്കി–195. ആലപ്പുഴ–168, കണ്ണൂര്‍–15, കൊല്ലം–103, കോഴിക്കോട്–95, തിരുവനന്തപുരം–84, മലപ്പുറം, 77, കാസര്‍കോട്–64, പത്തനംതിട്ട–54, വയനാട്–25 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala2 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india2 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു