ഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക്കിന് ഇന്ത്യയില്‍ അംഗീകാരം. ഡോ. റെഡ്ഡീസ് ആണ് സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മിക്കുക.

ഇന്നു ചേര്‍ന്ന സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റിയാണ് സ്പുട്‌നിക് 5 വാക്‌സിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ആണിത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകള്‍.