Connect with us

FOREIGN

റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിന് അച്ഛന് തടവ് ശിക്ഷ

കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം ‘ഉക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്

Published

on

റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായി മകൾ ചിത്രം വരച്ചതിന് അച്ഛന് രണ്ടു വർഷം തടവിന് ശിക്ഷിച്ച് റഷ്യൻ അധികാരികൾ. അലക്‌സി മോസ്‌കലിയോവ് എന്നയാളാണ് മകൾ വരച്ച ചിത്രത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത് വീട്ടു തടങ്കലിലായി ഇയാളെ കാണാതായതിനെ തുടർന്നാണ് വിവരം പുറത്തായത്. സായുധസേനയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം ‘ഉക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്. അത് കൂടാതെ റഷ്യയുടെ പതാക വരച്ച് ‘നോ ടു വാർ’ എന്നും എഴുതിയിട്ടുണ്ട്. ഇതാണ് അധികാരികളെ പ്രകോപിപ്പിച്ചത് എന്നാണ് പറയുന്നത്.

FOREIGN

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് വന്നതോടെ, ഉത്തരകൊറിയയില്‍ രാജ്യദ്രോഹക്കുറ്റമാക്കി ആത്മഹത്യ

Published

on

ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഉത്തരകൊറിയ എത്തിയത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആളുകളുടെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാനാകാത്തതും ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട്.

ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്സോംഗ് കൌണ്ടിയിലും മാത്രം ഈ വര്‍ഷം 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന ഈ ആത്മഹത്യ വലിയ തരത്തിൽ സാമൂഹ്യാഘാതം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ആത്മഹത്യാ തടയാനുള്ള മാനദണ്ഡങ്ങൾ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു നാടപടി കൈകൊണ്ടത്.

Continue Reading

FOREIGN

അബുദാബിയില്‍ ടാക്‌സികളില്‍ ഡിജിറ്റല്‍ പരസ്യം

Published

on

അബുദാബി: അബുദാബിയിലെ ടാക്‌സികളില്‍ ഡിജിറ്റല്‍ പരസ്യം ചെയ്യുന്നതിനുള്ള അവസരമൊരുക്കിയതായി ഗതാഗതവിഭാഗം അറിയിച്ചു.

അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി), ഓപ്പറേറ്റിംഗ് കമ്പനികളുമായി സഹകരിച്ചാണ് ടാക്‌സികളില്‍ സ്മാര്‍ട്ട് ബില്‍ബോര്‍ഡ് പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ടുള്ളത്.

അബുദാബി എമിറേറ്റിലെ പ്രാദേശിക കമ്പനികളില്‍നിന്നും ബിസിനസ്സുകളില്‍ നിന്നുമുള്ള പരസ്യദാതാക്കളുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ടാക്‌സികളുടെ മേല്‍ഭാഗത്ത് പ്രദര്‍ശിപ്പിക്കുക.

പരീക്ഷണമെന്നോണം ‘തവാസുല്‍ ട്രാന്‍സ്പോര്‍ട്ട്’ കമ്പനിയിലെ 50 ടാക്‌സികളിലാണ് ആദ്യമായി പരസ്‌ബോര്‍ഡ് ഘടിപ്പിച്ചിട്ടുള്ളത്.

പരീക്ഷണ കാലയളവിനുശേഷം ഇതേകമ്പനിയിലെ 100 ടാക്സികളില്‍കൂടി ഘടിപ്പിക്കും. ക്രമേണ കൂടുതല്‍ ടാക്‌സികളിലേക്ക് വ്യപിപ്പിക്കും. അബുദാബി എമിറേറ്റ്‌സ് മൊത്തം 6,400 ടാക്സികളാണ് നിലവിലുള്ളതെന്ന് സംയോജിത ഗതാഗതവിഭാഗം വ്യക്തമാക്കി.

ടാക്‌സികളില്‍ അത്യാധുനിക ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ നഗരത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈവിധ്യവും ആകര്‍ഷകവുമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവഴി വാണിജ്യ-വ്യവസായ-സേവന മേഖലകളിലെ ചലനങ്ങള്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക എത്തിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്‍ഇഡി സ്‌ക്രീനുകളില്‍ ഇന്റര്‍നെറ്റ്, ജിപിഎസ് എന്നിവയുടെ സഹായത്തോടെയാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന് പ്രമുഖ കമ്പനിയായ വ്യോല സിഇഒ അമ്മാര്‍ ഷറഫ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ദിനംപ്രതി 23,000 യാത്രക്കാര്‍ 350,000 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Continue Reading

crime

കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട് നിലയില്‍ 45 ബാഗുകള്‍; ഉള്ളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങള്‍, കോള്‍ സെന്റിലെ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്

Published

on

കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. പടിഞ്ഞാറന്‍ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയില്‍ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

45 ബാഗുകളാണ് അന്വേഷണസംഘം കാട്ടില്‍നിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാല്‍ അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപന്‍ നഗരത്തിലാണ് കഴിഞ്ഞാഴ്ച 8പേരെ കാണാതയത്. ഒരേ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് സ്ത്രീകളും 6ുരുഷന്മാരുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മെയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാല്‍, വിവിധ ദിവസങ്ങളിലാണ് ജീവനക്കാരെ കാണാതായതായി എന്ന പരാതി ലഭിച്ചത്.

സംഭവത്തില്‍ ദുരൂഹത ശക്തമായതോടെയാണ് സമീപപ്രദേശങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. ഇതിനിടെയാണ് ഗ്വാദലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ 50ഓളം ബാഗുകള്‍ കണ്ടെത്തിയത്.
ഇവര്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്റര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നതായി സംശയിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. സ്ഥാപനത്തില്‍നിന്ന് കഞ്ചാവും രക്തക്കറയുള്ള വസ്ത്രങ്ങളും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading

Trending