india

റഷ്യയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; സൈനിക ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

By webdesk18

November 10, 2025

മോസ്‌കോ: റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ റഷ്യന്‍ സൈനിക ഫാക്ടറിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ഡാഗെസ്താനിലെ കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ കെഎ-226 ഹെലികോപ്റ്ററാണ് തകര്‍ന്നത്. കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തിലാണ് അപകടം നടന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹെലികോപ്റ്റര്‍ ബീച്ചില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗം ഒരു പാറയില്‍ ഇടിച്ചതിനാല്‍ റോട്ടര്‍ ഒടിഞ്ഞുപോയി. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ പിന്നീട് കാസ്പിയന്‍ കടലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഇടിച്ചുവീണ് തീപിടിത്തമുണ്ടായി. അതിലാണ് ജീവനുകള്‍ നഷ്ടമായത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് റഷ്യയുടെ ഫെഡറല്‍ വ്യോമയാന ഏജന്‍സിയായ റോസാവിയറ്റ്‌സിയ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഏജന്‍സി ഈ സംഭവം ഒരു ‘ദുരന്തം’ (രമമേേെൃീുവല) ആയി പ്രഖ്യാപിച്ചിട്ടുണ്ട്.