kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും

By webdesk18

October 13, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും. സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധനില്‍ നിന്ന് വിവരങ്ങള്‍ തേടും. ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുമ്പ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് ആലോചന. സന്നിധാനത്തെ പരിശോധന പൂര്‍ത്തിയാക്കിയ ഹൈക്കോടതി കമ്മീഷന്‍ ഇന്ന് ആറന്മുളയിലെത്തും.

കേസില്‍ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. പോറ്റിയുടെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഹൈദരാബാദില്‍ സ്വര്‍ണ്ണപ്പണി ചെയ്യുന്ന കടയുടെ ഉടമയാണ് നാഗേഷ്. പോറ്റി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത് നാഗേഷിന്റെ അടുത്തേക്കാണ്. ഒരു മാസത്തോളം നാഗേഷ് പാളികള്‍ കൈവശം വച്ചു. നാഗേഷിന്റെ സഹായത്തോടെ പോറ്റി സ്വര്‍ണം തട്ടിയോയെന്നും അന്വേഷിക്കുന്നുണ്ട്.