ജയ്പുര്‍: വരാനിരിക്കുന്ന ബിഹാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വന്‍ വിജയം കൈവരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഒരുമിച്ചാണ് ബിഹാറില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യം ബിഹാറില്‍ രൂപീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഹാറിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നന്നായി നടക്കുന്നുണ്ടെന്നും ഈ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബീഹാറില്‍ ഒരു മാറ്റം ഉണ്ടാവുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ബിഹാറിനു പുറത്ത് കുടുങ്ങിയ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും നിതീഷ് കുമാര്‍ പരിഗണിച്ചില്ല. ‘നല്ല ഭരണം’ എന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിന്റെ അവകാശവാദം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് വിമര്‍ശനമുന്നയിച്ചു.