ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടികാഴ്ചയ്ക്കിടെയാണ് അദ്വാനി ഇക്കാര്യം വെളിപ്പെടുത്തിയത്. കറാച്ചിയും സിന്ധും ഒരിക്കലും ഇന്ത്യയുടെ ഭാഗമാകില്ല. സിന്ധിലെ കുട്ടിക്കാലത്ത് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇന്ത്യ രൂപം കൊണ്ടപ്പോള്‍ സിന്ധ് അപ്രത്യക്ഷമായി. അദ്വാനി കൂട്ടിച്ചേര്‍ത്തു. 89ല്‍ എത്തി നില്‍ക്കുന്ന അദ്വാനി പാകിസ്താനിലെ കറാച്ചിയിലുള്ള സിന്ധ് പ്രവിശ്യയിലാണ് ജനിച്ചത്. കുട്ടിക്കാലം മുഴുവന്‍ ചിലവഴിച്ചതും സിന്ധിലായിരുന്നു. ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്നു അദ്വാനിയും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങി.
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്….

Categories: Culture, More, Views
Tags: bangladesh, india vs pakistan, lk adwani, Pakistan
Related Articles
Be the first to write a comment.