കാസര്‍കോട്: ലവ് ജിഹാദികളേയും ഗോമാതാവിനെ കൊല്ലുന്നവരേയും ജനമധ്യത്തില്‍ കഴുത്തറുത്ത് കൊല്ലണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്കയില്‍ വി.എച്ച്.പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സാധ്വി സരസ്വതി സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. ഒരു ലക്ഷം രൂപ മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി മുടക്കുന്നവര്‍ 1000 രൂപക്ക് ഒരു വാള്‍ കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കണം. ലവ് ജിഹാദികളെ ഇതുപയോഗിച്ച് വേണം കൊല്ലാന്‍. സഹോദരിമാര്‍ക്കായി ഈ ചെറിയ സഹായമെങ്കിലും ചെയ്തുകൂടേയെന്നും അവര്‍ ചോദിച്ചു.
പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറുത്ത് കൊല്ലണം. കേരളത്തില്‍ മാത്രമാണ് ഗോമാതാവിനെ കോല്ലുന്നതും ബീഫ് ഫെസ്റ്റ് നടത്തുന്നതും. ഇങ്ങനെയുള്ള കശാപ്പുകാര്‍ക്ക് ജീവിക്കാന്‍ യോഗ്യതയില്ല. പശുവിനെ അമ്മയായല്ലേ നിങ്ങള്‍ കരുതുന്നത്? ജനമധ്യത്തില്‍ അമ്മയെ അപമാനിക്കുന്നത് കണ്ട് നില്‍ക്കാമോ? പശുവിനെ പൊതുസ്ഥലത്ത് കൊല്ലുന്നവരെ അതേരീതിയില്‍ കൊല്ലണം-അവര്‍ പറഞ്ഞു.
ഹിന്ദുകള്‍ ആയുധമെടുത്ത് വിപ്ലവം നടത്തണം. എങ്കില്‍ മാത്രമേ മതം മുന്നോട്ട് പോവുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയില്‍ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറണമെന്നും അവര്‍ പറഞ്ഞു.
Be the first to write a comment.