ദോഹ: വീണ്ടുമൊരു വ്രതമാസക്കാലം കൂടി വിശ്വാസികളിലേക്ക് വന്നെത്തുമ്പോള്‍ വ്യത്യസ്തതയുടെ റമാദാന്‍ കാഴ്ച്ചകളൊരുക്കി അറബ് പൈതൃകത്തിന്റയും പാരമ്പര്യത്തിന്റെയും നേരനുഭവം സമ്മാനിക്കുകയാണ് ഖത്തറിലെ സഫാരി മാള്‍. റമദാനിനെ വരവേല്‍ക്കാനെന്നോണം ഖത്തറിന്റെ പൈതൃക കേന്ദ്രമായ സുബാറ ഫോര്‍ട്ടുമായി സാമ്യതയുള്ള കോട്ടവാതിലാണ് അബൂഹമൂര്‍ സഫാരിമാളിലെത്തുന്ന ഉപഭോക്താളെ സ്വീകരിക്കുന്നത്. കോട്ടവാതിലിലൂടെയാണ് സന്ദര്‍ശകര്‍ ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നത്്.
ഇത്തവണത്തെ റമദാനിന് പ്രത്യേകവും വിപുലവുമായ പദ്ധതികളും വിലക്കുറവുകളുമാണ് സഫാരി മാള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വ്യാപാരത്തിന്റെ സാധ്യതകള്‍ മുന്നില്‍ കാണുന്നതോടൊപ്പം നന്മയും സാമൂഹിക ഉത്തരവാദിത്വവുമാണ് സഫാരി പ്രതിഫലിപ്പിക്കുന്നത്. പിപുലമായ പര്‍ച്ചേസിങ് അനുഭവം നല്‍കുക എന്നതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് അറബ് പാരമ്പ്യര്യത്തിന്റെ കാഴ്ചകള്‍ കൂടി സംവിധാനിക്കാന്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തൂങ്ങിക്കിടക്കുന്ന റാന്തല്‍ വിളക്കുകളും ഈത്തപ്പഴങ്ങള്‍ നിറച്ച ചെറുകൂടുകളും കാഴ്ചക്കാരുടെ വിസ്മയം ഇരട്ടിയാക്കും.
450ല്‍പരം സാധനങ്ങളള്‍ വിലകുറച്ച് വില്‍ക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ 600ല്‍പരം സാധനങ്ങള്‍ റമദാന്‍ വിലക്കുറവില്‍ തങ്ങള്‍ വില്‍പ്പന നടത്തുകയാണെന്ന് സഫാരി ഡയരക്ടറും ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍ പറയുന്നു. 12 റിയാലിനുള്ള ഇഫ്താര്‍ കിറ്റും നോമ്പുതുറ പലഹാരങ്ങളും ആകര്‍ഷകമായ വിലക്കുറവിലാണ് നല്‍കുന്നത്. ബേക്കറി ഹോഡ് ഫുഡ്, ഫ്രഷ് ഫുഡ് എന്നീ വിഭാഗങ്ങളില്‍ വിവിധങ്ങളായ വെറൈറ്റികളാണ് റമദാനില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള അരി പിപണിയില്‍ വില്‍ക്കപ്പെടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് തങ്ങള്‍ വില്‍ക്കുന്നതെന്ന് സീനിയര്‍ പര്‍ചേസ് മാനേജര്‍ ബിഎം കാസിം പറഞ്ഞു. അബൂഹമൂറിലെ മത്സ്യമാര്‍ക്കറ്റ് ഉംസലാലിലേക്ക് മാറ്റിയതോടെ സാധാരണക്കാര്‍ വലിയ തോതില്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് വിവിധ മത്സ്യങ്ങള്‍ പരമാവധി വിലകുറച്ചാണ് നിലവില്‍ വില്‍ക്കുന്നതെന്നും ഇത് റമദാനിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.