കനത്ത പ്രതിഷേധത്തിനൊടുവില്‍ കാവി പൂശിയ യുപിയിലെ പജ്ജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന് നല്‍കിയാണ് ഹജ്ജ് ഹൗസിന് സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റടിച്ചത്. ഹജ്ജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ സംസ്ഥാനത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.

പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വിത്യസ്തമായ കളര്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി യുപിയിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്‍.പി സിങ് പറയുന്നു.

ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനു കാവി നിറമടിച്ചതിനു പിന്നാലെ എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശ് ഹജ് ഹൗസിന്റെ പുറം മതിലിനും കാവി പൂശിയത് കടുത്ത വിമര്‍നം വരുത്തിവെച്ചിരുന്നു. യുപി സര്‍ക്കാറിനെതിരായ വ്യാപക വിമര്‍ശനമാണ് പലപ്പോഴും വര്‍ഗ്ഗീയ വേര്‍തിരിവ്. പുതിയ സംഭവം വിവാദമായതോടെ പെട്ടെന്ന് കാവി മാറ്റി വെള്ള പൂശി മുഖം രക്ഷിക്കുകയായിരു യോഗി സര്‍ക്കാര്‍