kerala

സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം തലക്കേറ്റ ക്ഷതം, ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തും

By webdesk18

February 13, 2025

ആലപ്പുഴ ചേര്‍ത്തലയില്‍ ചികിത്സയിലിരിക്കെ മരിച്ച സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്. സംഭവത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും.

അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്നതിനിടെയാണ് വീണതെന്ന് മകള്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനുവരി 8 നാണ് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജി ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. വൈകിട്ട് സംസ്‌കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകള്‍ മീഷ്മ അച്ഛനെതിരെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മീഷ്മ പൊലീസില്‍ മൊഴി നല്‍കി.