Connect with us

More

എം.പിമാര്‍ക്ക് കൈനിറയെ ശമ്പളം; എംഎല്‍എമാരുടെ അവസ്ഥ എന്ത്?

Published

on

അരുണ്‍ ചാമ്പക്കടവ്

പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ ലഭിക്കും. നിലവില്‍ ഇത് 1,90,000 രൂപയാണ് .. ശമ്പളത്തിനൊപ്പം മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുക 35,000 രൂപയായും വര്‍ദ്ധിപ്പിച്ചു.

എംപിമാര്‍ക്ക് മാസം ലഭിക്കുന്നത്

(നിലവില്‍ ലഭിക്കുന്നത് ബ്രായ്ക്കറ്റില്‍ )

ശമ്പളം                                                    : ഒരു ലക്ഷം (50,000 )
മണ്ഡല അലവന്‍സ്                                 : 90,000 ( 45000 )
സ്റ്റാഫ് ,ഓഫീസ് ചെലവുകള്‍ക്ക്                : 90,000 ( 45,000 )
ഫര്‍ണിച്ചര്‍ അലവന്‍സ് വര്‍ഷം                 : 1,50,000 (75,000 )
പാര്‍ലമെന്റ് സമ്മേളനത്തിലെ ദിന ബത്ത :2000 (2000 )
പെന്‍ഷന്‍                                              : 35,000 (20,000)

മറ്റ് ആനുകുല്യങ്ങള്‍

• തലസ്ഥാന നഗരത്തിലെ ലട്യന്‍സ് മേഘലയില്‍ സൗജന്യ താമസം
• മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷം അര      ലക്ഷം ലോക്കല്‍ കാള്‍ ഫ്രീ
• സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
• വര്‍ഷം 34 വിമാനയാത്രകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ്
• സൗജന്യ ട്രയിന്‍ യാത്ര
• നാല് ലക്ഷം വാഹനവായ്പ
• വര്‍ഷം നാലായിരം കിലോ ലിറ്റര്‍ വെള്ളം സൗജന്യം
• വര്‍ഷം അര ലക്ഷം യൂണിറ്റ് വൈദുതി സൗജന്യം

നമ്മുടെ എംഎല്‍എമാര്‍ക്ക് എന്ത് കിട്ടും?

കേരളത്തില്‍ നിയമസഭാംഗമാകുന്നവര്‍ക്ക് ശമ്പളവും അലവന്‍സും അടക്കം പ്രതിമാസം 39,500 രൂപ ലഭിക്കും. ഇതിന് പുറമേ 12,500 രൂപ ശമ്പളത്തില്‍ രണ്ട് പേരെ താത്ക്കാലികമായി നിയമിക്കാം. എംഎല്‍എ ആയതിന് ശേഷം പരാജയപ്പെട്ടാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും

എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍

• പ്രതിമാസ വേതനം :1000 രുപ
• നിയോജക മണ്ഡല അലവന്‍സ് :12,000 രൂപ
• ഫോണ്‍ അലവന്‍സ്: 7,500 രൂപ
• ഇന്‍ഫര്‍മേഷന്‍ അലവന്‍സ് :1000 രൂപ
• മറ്റ് അലവന്‍സ്: 3000 രൂപ
• മിനിമം ടിഎ 1500 രൂപ

ആകെ: 39500 രൂപ

സിറ്റിങ്ങ് ഫീ:
നിയമസഭ കൂടുമ്പോഴും നിയമസഭ കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും, കേരളത്തിന് പുറത്ത് 900 രൂപയും ,മെഡിക്കല്‍ എം എല്‍എയ്ക്കും കുടുംബത്തിനും എത്ര വേണേലും.

യാത്ര ആനുകുല്യങ്ങള്‍

• റോഡ് യാത്രക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപയും കേരളത്തിന് പുറത്ത് 6        രൂപയും
• റെയില്‍വേ യാത്രക്ക് കിലോമീറ്ററിന് 25 പൈസ
• പ്രതിവര്‍ഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പണ്‍
• റെയില്‍വേയുടെ ഏത് ക്ലാസിലും എംഎല്‍എയുടെ ഭാര്യ / ഭര്‍ത്താവ് മറ്റൊരു സഹായി                  എന്നിവര്‍ക്ക് സൗജന്യ യാത്ര.
• കെഎസ്ആര്‍റ്റിസി, ജലഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ സൗജന്യ യാത്ര.
മറ്റ് ആനുകൂല്യങ്ങള്‍ : 5 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ .പത്ത് ലക്ഷം രൂപയുടെ 4 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പ .പ്രതിവര്‍ഷം 15,000 രുപയുടെ പുസ്തകങ്ങള്‍ വാങ്ങാം.

മുന്‍ എംഎല്‍എയുടെ പെന്‍ഷന്‍

• രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക് 6000 രൂപ
• അഞ്ചു വര്‍ഷം 10,000 ‘ രൂപ
• അഞ്ച് വര്‍ഷത്തിന് മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ അധികമായി ലഭിക്കും

• 70 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനോടൊപ്പം 2500 രൂപ കൂടുതല്‍ ലഭിക്കും.80                          കഴിഞ്ഞവര്‍ക്ക് 3000 രൂപ,90 കഴിഞ്ഞവര്‍ക്ക് 3500 രൂപ ക്രമത്തില്‍
• പരമാവധി പെന്‍ഷന്‍ തുക 35,000 രൂപ
• പ്രതിവര്‍ഷം 50,000 രൂപയുടെ റെയില്‍വേ ഇന്ധന കൂപ്പണ്‍.
• കെഎസ്ആര്‍റ്റിസി സൗജന്യ യാത്ര, മെഡിക്കല്‍ ആനുകൂല്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി

അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്

Published

on

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍സി ഹാങ്ചൗവില്‍ പുറത്തെടുത്തു.

അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം. 6.48 മീറ്റര്‍ ചാടിയ മറ്റൊരു ഇന്ത്യന്‍ താരം ഷൈലി സിങ് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. അഞ്ചാം ശ്രമത്തില്‍ ചാടിയ 6.63 മീറ്റര്‍ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയായി മാറി.

 

Continue Reading

india

‘ഐഎസ് ഭീകരൻ ഷ‌ഹ്നവാസും സംഘവും കേരളത്തിലെത്തി; സ്ഫോടനത്തിന് പദ്ധതിയിട്ടു’

വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി

Published

on

ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡല്‍ഹി പൊലീസ്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി.

ഇവര്‍ ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ മൂന്നുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഇവര്‍ ചെറു സംഘങ്ങളായി ഐഎസ് മൊഡ്യൂളുകള്‍ രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.

ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

‘ജനസംഖ്യ ഉയരുന്നതിനൊപ്പം അവകാശങ്ങളും വര്‍ധിക്കും; ജാതി സെന്‍സസ് പ്രാധാന്യമുള്ളത്’- രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാറിലെ 90 സെക്രട്ടറിമാരില്‍ മൂന്നു പേര്‍ മാത്രമാണ് ഒ.ബി.സി വിഭാഗക്കാര്‍

Published

on

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവുമയി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജാതി സ്ഥിതിവിവര കണക്കുകള്‍ അറിയേണ്ടത് പ്രധാനമുള്ളതാണെന്ന് രാഹുല്‍ വ്യക്തമാക്കി.

ജനസംഖ്യ ഉയരുന്തോറും അവകാശങ്ങള്‍ വര്‍ധിക്കും. ഇതാണ് തങ്ങളുടെ പ്രതിജ്ഞയെന്നും രാഹുല്‍ എക്‌സിലൂടെ ചൂണ്ടിക്കാട്ടി. ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ബിഹാറിലെ ജാതി സെന്‍സസ് പ്രകാരം ഒ.ബി.സി, പട്ടിക ജാതി, പട്ടിക വര്‍ഗം എന്നീ വിഭാഗങ്ങള്‍ കൂടി 84 ശതമാനം വരും. കേന്ദ്ര സര്‍ക്കാറിലെ 90 സെക്രട്ടറിമാരില്‍ മൂന്നു പേര്‍ മാത്രമാണ് ഒ.ബി.സി വിഭാഗക്കാര്‍. ഇന്ത്യയുടെ ബജറ്റിന്റെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

38 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബിഹാറിലെ ആകെ ജനസംഖ്യ 13.07 കോടിയാണ്. ജനസംഖ്യയുടെ 63.12 ശതമാനവും അതിപിന്നാക്കപിന്നാക്ക വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒ.ബി.സി വിഭാഗക്കാരാണ്. ഇതില്‍ 14.27 ശതമാനം യാദവരാണ്. ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുശാഹര്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്.

സംസ്ഥാനത്തെ ഹിന്ദു മതവിശ്വാസികള്‍ 81.9986 ശതമാനമാണ്. മുസ്!ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍ 0.0576, സിഖ് 0.0113, ബുദ്ധര്‍ 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്.

 

Continue Reading

Trending