ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജുലൈ 17 ലേക്ക് മാറ്റി. തടവും പിഴയും വിധിച്ചതിനെതിരെ ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയിരുന്നത.് കേസ് ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. കോടതിയില്‍ ഹാജരാവുന്നതിനായി സല്‍മാന്‍ ഖാന്‍ ഞായറാഴ്ച തന്നെ ജോധ്പൂരില്‍ എത്തിയിരുന്നു.
കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം സല്‍മാന്‍ ജാമ്യത്തിലാണ്. 1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.