ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം.

ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍ വെള്ളിയാഴ്ച വൈകുന്നേരം വഴക്കുണ്ടായിരുന്നു. ഇതിനിടെ ദിലീപ് മാലിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മാലി മരിച്ചിരുന്നു. മാലിയുടെ സഹോദരന്റെ പരാതിയില്‍  മാലിയുടെ ഭാര്യയെയും ദിലീപിനെയും പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മാലിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ദിലീപിനെ പിടികൂടാന്‍ പൊലീസിനു സാധിച്ചില്ല. ഇയാള്‍ സംഭവശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ദിലീപിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.