സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുസലാം മുസ്ലിയാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്.മൃതദേഹം ഇന്ന് രാത്രി ഏഴ് മുതല്‍ നാളെ രാവിലെ എട്ട് വരെ പാപ്പിനിശേരി ജാമിഅ സഅദിയാ അറബിക് കോളേജില്‍ പൊതു ദര്‍ശനത്തിന് വെക്കും. പാപ്പിനിശേരി ബിലാല്‍ മസ്ജിദിലാണ് ഖബറടക്കം.