ചേളാരി: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളിലെ മുതിര്‍ന്ന ക്ലാസുകള്‍ ജനുവരി 11 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. പത്തു മാസങ്ങള്‍ക്കു ശേഷമാണ് മദ്‌റസകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ പൊതുപരീക്ഷാ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ക്ലാസുകള്‍ നടത്തേണ്ടത്.

കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ ഒണ്‍ലൈന്‍ മുഖേനയാണ് ക്ലാസുകള്‍ നടന്നുവരുന്നത്. മദ്‌റസകള്‍ പൂര്‍ണമായി തുറക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

സംസ്ഥാനത്തിനകത്തും പുറത്തുമായി 10,279 മദ്‌റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.