മുംബൈ: സിനിമ ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് എല്ലാ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്ത് ബോളിവുഡ് മുന്‍ നടി സന ഖാന്‍. വിനോദ വ്യവസായത്തിന്റെ ഭാഗമായിരുന്നു താന്‍ എന്ന് സൂചന നല്‍കുന്ന എല്ലാ ചിത്രങ്ങളും സന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ അവരുടെ അക്കൗണ്ടില്‍ 102 പോസ്റ്റുകള്‍ മാത്രമേയുള്ളൂ. ഇസ്‌ലാമിക വേഷവിധാനങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അക്കൗണ്ടില്‍ കാണാനാകുന്നത്. 2016 മുതലാണ് സന ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. മുപ്പത് ദശലക്ഷം പേരാണ് സനയുടെ അക്കൗണ്ട് പിന്തുടരുന്നത്.

സന ഖാന്‍

സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് ഇസ്‌ലാം എന്നു പറഞ്ഞാണ് സന ഖാന്‍ അഭിനയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കിയാണ് തന്റെ തീരുമാനമെന്ന് താരം പറയുന്നു.

‘ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഷങ്ങളായി ഞാന്‍ ചലച്ചിത്ര വ്യവസായത്തിലൂടെയാണ് ജീവിതം നയിക്കുന്നത്. ഈ സമയത്ത് എന്റെ എല്ലാത്തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ആരാധകരോട് ഞാന്‍ അവരോട് നന്ദിയുള്ളവനാണ്’ –

സന ഖാന്‍