മുംബൈ: ബോളിവുഡില്‍ നിന്ന് ബൈ ബൈ പറഞ്ഞിരിക്കുകയാണ് മുന്‍ ബിഗ്‌ബോസ് താരം സന ഖാന്‍. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കിയാണ് തന്റെ തീരുമാനമെന്ന് താരം പറയുന്നു. സന പങ്കുവച്ച ചിത്രങ്ങള്‍ കാണാം

‘ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഷങ്ങളായി ഞാന്‍ ചലച്ചിത്ര വ്യവസായത്തിലൂടെയാണ് ജീവിതം നയിക്കുന്നത്. ഈ സമയത്ത് എന്റെ എല്ലാത്തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ആരാധകരോട് ഞാന്‍ അവരോട് നന്ദിയുള്ളവനാണ്’ – അവര്‍ പറയുന്നു.

മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും പിന്തുടരുകയാണോ ദരിദ്രരും നിസ്സഹായരുമായവരുടെ സേവനത്തിനായി മനുഷ്യന്റെ ജീവിതം ചെലവഴിക്കേണ്ടത് അവന്റെ കടമയുടെ ഭാഗമല്ലേ:? ഒരു വ്യക്തി ഏത് നിമിഷവും മരിക്കാമെന്ന് കരുതേണ്ടതല്ലേ?- അവര്‍ ചോദിച്ചു.

വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്ന് സന കൂട്ടിച്ചേര്‍ത്തു.

മാനവികതക്കായി നിലകൊണ്ടും സ്രഷ്ടാവിന്റെ കല്‍പനകള്‍ അനുസരിച്ചുമായിരിക്കും തന്റെ പുതിയ ജീവിതമെന്ന് സന വ്യക്തമാക്കി.

ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ നിമിഷം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണം

ഹല്ല ബോല്‍, ജൈ ഹോ, വജഹ് തും ഹോ, ടോയ്‌ലറ്റ് ഏക് പ്രം കഥ തുടങ്ങിയ ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടിയാണ് സന.

സനയുടെ തീരുമാനത്തിന് പിന്തുണയുമായി നിരവധി ചലചിത്ര താരങ്ങള്‍ രംഗത്തെത്തി. ടിവി നടി റിധി ധോഗ്ര, നടനും മോഡലുമായ മുസമ്മില്‍ ഇബ്രാഹിം തുടങ്ങിയവര്‍ അവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു