Connect with us

News

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ടി-20 ലോകകപ്പിന് ഉള്ള ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാനാണ് നായകന്‍.ശ്രേയസ് അയ്യര്‍ ഉപനായകനാകും.16 അംഗ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഒക്ടോബര്‍ ആറിന് ലക്നൗവിലാണ് ആദ്യ മത്സരം.ഡല്‍ഹിയിലൂം റാഞ്ചിയിലുമായാണ് മറ്റു രണ്ട് മത്സരങ്ങള്‍.

ടി-20 ലോകകപ്പിന് ഉള്ള ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല. ട്വന്റി 20 സംഘം ഒക്ടോബര്‍ ആറിന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും.

ടീം:- ശിഖര്‍ ധവാന്‍(നായകന്‍), ശ്രേയസ് അയ്യര്‍(ഉപനായകന്‍), സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലക്ഷ്യം ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ ; നഗരസഭകളില്‍ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും

മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

Published

on

നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കോര്‍പറേഷനുകളില്‍ രണ്ടുവീതവും, മുന്‍സിപ്പാലിറ്റികളില്‍ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. ബി ടെക്/എം ബി എ/ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷന്‍ സംസ്ഥാന ഓഫീസില്‍ ഒരു ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ നിയമനങ്ങളും മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് നൂറുപേരുടെയും തെരഞ്ഞെടുപ്പ്.

ശുചിത്വ കേരളത്തിലേക്കുള്ള യാത്രയിലെ നിര്‍ണായക ചുവടുവെപ്പാകും യുവ പ്രഫഷണല്‍മാരുടെ നിയമനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരങ്ങളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തി പകരും. 2026 ഓടെ ശുചിത്വ കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഖര-ദ്രവ-കെട്ടിട മാലിന്യങ്ങളുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പുത്തന്‍ മാതൃകകള്‍ സംസ്ഥാനത്ത് സൃഷ്ടിക്കും. ജനങ്ങളെ ബോധവത്കരിച്ച്, ജനകീയമായിത്തന്നെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ യുവ പ്രൊഫഷണലുകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണ പദ്ധതികള്‍ എല്ലാ നഗരസഭകളിലും യാഥാര്‍ഥ്യമാക്കാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. നഗരസഭകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് മാലിന്യ-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് ഏകോപനം യാഥാര്‍ഥ്യമായതോടെ എല്ലാ നഗരസഭകളിലും ക്ലീന്‍ സിറ്റി മാനേജര്‍മാരും നിയമിക്കപ്പെടുകയാണ്. ഇതിന് പുറമേ കോര്‍പറേഷനുകളില്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍മാരും നിയമിക്കപ്പെടും. ഇവര്‍ക്കൊപ്പം യുവ പ്രൊഫഷണലുകള്‍ കൂടി എത്തുന്നതോടെ, ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ കുതിപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Continue Reading

News

ഫലസ്തീന്‍ ദുരന്ത ചിത്രം: ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങാതെ നെറ്റ്ഫ്‌ളിക്‌സ്‌

യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Published

on

ടെല്‍അവീവ്: 1948ല്‍ ഇസ്രാഈല്‍ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഫലസ്തീന്‍ വംശഹത്യയെ ചിത്രീകരിക്കുന്ന സിനിമ സംപ്രേഷണം ചെയ്യാനുള്ള തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുപോകുന്നു. ഇസ്രാഈലിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് ജോര്‍ദാന്‍ സിനിമാ നിര്‍മാതാവായ ഡാരിന്‍ ജെ സല്ലം സംവിധാനം ചെയ്ത ഫര്‍ഹയെന്ന സിനിമ നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്നത്.ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആട്ടിപുറത്താക്കിയും കൊന്നൊടുക്കിയും ഫലസ്തീന്റെ 78 ശതമാനം ഭൂഭാഗങ്ങള്‍ പിടിച്ചെടുത്തും സയണിസ്റ്റുകള്‍ നടത്തിയ വംശഹത്യയുടെ കഥപറയുന്ന ചിത്രം പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും നെറ്റ്ഫ്‌ളിക്‌സ് വഴങ്ങിയിട്ടില്ല.

ഒരു ഫലസ്തീന്‍ കുടുംബത്തെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയതിന്റെ കഥ പറയുന്ന ചിത്രം ലോകമെങ്ങും നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദേശിപ്പിച്ചുകഴിഞ്ഞു. 2023ലെ ഓസ്‌കര്‍ പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയിലും ഫര്‍ഹ ഇടംപിടിച്ചിട്ടുണ്ട്.ഇന്നലെ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ചിത്രം ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തുകയാണ്.

1948ല്‍ നക്ബയെന്ന് അറബികള്‍ വിളിക്കുന്ന ദുരന്ത ദിനത്തില്‍ ഫലസ്തീനികളെ ആട്ടിപ്പുറത്താക്കാനെത്തുന്ന ഇസ്രാഈല്‍ സേനയുടെ ക്രൂരതകളാണ് ചിത്രം പറയുന്നത്. സയണിസ്റ്റ് സേനയില്‍നിന്ന് പതിനാലുകാരിയായ മകളെ രക്ഷിക്കാന്‍ ഫര്‍ഹയെന്ന പെ ണ്‍കുട്ടിയെ പിതാവ് ഒരു സ്‌റ്റോറേജ് റൂമില്‍ പൂട്ടിയിടുന്നു. ഗ്രാമത്തിലേക്ക് ഇരച്ചുവരുന്ന ഇസ്രാഈല്‍ പട്ടാളക്കാര്‍ രണ്ട് കുട്ടികളും ഒരു പിഞ്ചുകുഞ്ഞുമടങ്ങുന്ന തന്റെ കുടുംബത്തെ മുഴുവന്‍ ക്രൂരമായി കൊലപ്പെടുത്തുന്നത് വാതിലിന്റെ വിടവുകളിലൂടെ ഫര്‍ഹ നോക്കിക്കാണുകയാണ്.യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ച അറബ് ഭൂരിപക്ഷ പട്ടണമായ ജഫയിലെ അല്‍ സറായ തിയേറ്ററിനുള്ള ഫണ്ട് പിന്‍വലിക്കുമെന്ന് ഇസ്രാഈല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്ത സല്ലമിന്റെ മാതാവിന്റെ സുഹൃത്ത് പറഞ്ഞ അനുഭവ കഥയാണ് സിനിമയുടെ പ്രമേയം.

Continue Reading

Culture

IFFK 2022: സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍.

Published

on

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈന്‍ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡും ഉള്‍പ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .

ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും, 19(1)(മ) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതര്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളും ഓറ്റര്‍ ഓട്‌സ് വിഭാഗത്തിലെ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ് /ഫയര്‍ ,കലെയ്‌ഡോസ്‌കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ താറിനൊപ്പം ആഗ്‌നസ് റെനസ്‌കി സംവിധാനം ചെയ്ത ദ ട്യൂറിന്‍ ഹോഴ്‌സ് ,വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകള്‍ ഒരുക്കിയിരിക്കുന്നത് .

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറീന എര്‍ ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാന്‍സെന്‍ ലു ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്താന്‍, മാരീ ക്രോയ്ട്‌സാ ,കോസ്റ്റാറിക്കന്‍ സംവിധായിക വാലന്റ്റീന മൗരേല്‍, അല്ലി ഹാപസലോ, കാര്‍ല സിമോണ്‍ , ജൂലിയ മുറാദ്, തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും .

Continue Reading

Trending