അബുദാബി: തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ രണ്ടക്കം കാണാതെ പുറത്തായി. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചായകുന്നത് യുസ്‌വേന്ദ്ര ചാഹലിന്റെ ക്യാച്ചാണ്.പന്ത് നിലത്ത് കുത്തിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്.

ഫീല്‍ഡ് അമ്പയര്‍ ഔട്ട് എന്ന സോഫ്റ്റ് സിഗ്‌നലോടെ തീരുമാനം തേര്‍ഡ് അമ്പയറിന് വിട്ടെങ്കിലും തെളിവില്ലാത്തതിനാലും വ്യക്തമാകത്തതിനാലും തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം പോവുകയായിരുന്നു. പലതവണ വ്യത്യസ്ത ആംഗിളുകളില്‍ പരിശോധിച്ചെങ്കിലും പന്തിനടിയില്‍ ചാഹലിന്റെ വിരളുണ്ടോയില്ലെയോയെന്ന് മനസിലാക്കാന്‍ സാധിച്ചില്ല.

ഇതോടെ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി. കടുത്ത ഭാഷയിലാണ് സമൂഹമാധ്യമങ്ങില്‍ ആരാധക രോഷം പ്രകടിപ്പിക്കുന്നത്.