News

സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

By webdesk11

March 04, 2023

വിദേശ മണ്ണിലുള്ള ആദ്യ സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. കലാശ പോരാട്ടത്തില്‍ മുന്‍ചാമ്പ്യന്മാരായ കര്‍ണ്ണാടകയെ ഇതാദ്യമായി ഫൈനല്‍ ബര്‍ത്ത് നേടിയ മേഘാലയ നേരിടും.

ബുധനാഴ്ച്ച നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ സര്‍വീസസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കര്‍ണാടകയും പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മേഘാലയയും ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്ന് സഊദി സമയം ആറര മണിക്കാണ് ഫൈനല്‍. ഇന്ത്യന്‍ സമയം ഒന്‍പത് മണി.