Connect with us

Culture

വീണ്ടും സന്തോഷം ബംഗാളിന്; എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് ഗോള്‍

Published

on

ബാംബോലിം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം ബംഗാളിന്. ഗോവയ്‌ക്കെതിരെ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്. എട്ടുവര്‍ഷത്തിനു ശേഷം കിരീടം നേടിയ ബംഗാളിനിത് 32-ാമത് സന്തോഷ് ട്രോഫി നേട്ടമാണ്.
നാല്‍പ്പത്തിനാലാം തവണയാണ് ബംഗാള്‍ ഫൈനലില്‍ കയറുന്നത്. 13 ഫൈനല്‍ കളിച്ച ഗോവയാകട്ടെ ഇതുവരെ അഞ്ചുതവണ മാത്രമാണ് കപ്പ് നേടിയിട്ടുളളത്. നേരത്തെ ഗ്രൂപ്പ് തല മത്സരത്തില്‍ ഗോള്‍ രഹിത സമനിലയിലാണ് ഇരുടീമുകളുടെയും പോരാട്ടം അവസാനിച്ചത്. സെമിഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് സ്വന്തം നാട്ടില്‍ ഗോവ ഫൈനലിലേക്ക് എത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും ഇരു ടീമുകളും ഗോളടിക്കാത്തതിനെ തുടര്‍ന്നാണ് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടത്. ട്രൈബ്രേക്കറില്‍ വിധി നിര്‍ണയിക്കപ്പെടുമെന്ന് ഉറപ്പിച്ച അവസരത്തിലായിരുന്നു കാണികളെ നിശബ്ദമാക്കിക്കൊണ്ട് 119-ാം മിനിറ്റില്‍ ഷെയ്‌കോം റോണാള്‍ഡ് സിങിന്റെ പാസില്‍ നിന്നും മന്‍വീര്‍ സിങ് ഗോവ പോസ്റ്റില്‍ പന്തെത്തിച്ചത്. ഗോവയുടെ ബ്രൂണോ കൊളൊസെയെ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായും ബംഗാളിന്റെ മുന്നേറ്റനിരയിലെ കുന്തമുനയായ ബസന്ത് സിങ്ങിനെ മികച്ച ഫോര്‍വേഡായും തെരഞ്ഞെടുത്തു. ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ബംഗാളിന്റെ വശത്തായിരുന്നു. 40-ാം മിനിറ്റിലാണ് ബംഗാളിന് ആദ്യ അവസരം ലഭിച്ചത്. മുംമ്താസ് അക്തറിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത മന്‍വീര്‍ സിങ് പോസ്റ്റിലേക്ക് തൊടുത്തുവെങ്കിലും ഗോള്‍ കീപ്പറുടെ കൈകളിലാണ് ഒടുങ്ങിയത്.
രണ്ടാം പകുതിയില്‍ ബ്രയാന്‍ മസ്‌കരാനസിന്റെ ഫ്രീ കിക്ക് ബാറിനു മുകളിലൂടെ പറന്നതൊഴിച്ചാല്‍ കാര്യമായ നീക്കമൊന്നും ഗോവയുടെ ഭാഗത്തു നിന്നുണ്ടായില്ല. 83-ാം ബസന്ത സിങിന് ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. 90 മിനിറ്റ് നേരം ബംഗാളിനെതിരെ പിടിച്ചു നിന്ന ഗോവ എക്‌സ്ട്രാ സമയത്ത് ബംഗാളിനു മുന്നില്‍ തളര്‍ന്ന രീതിയിലാണ് കളിച്ചത്. മന്‍വീറിന്റെ ഗോളിനു തൊട്ടു മുമ്പ് മൊയ്‌രംഗ്തം ബസന്ത സിങിന് കനകാവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് പാഴാക്കുകയായിരുന്നു.

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Film

അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വം

കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി.

Published

on

നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി. നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു ചന്ദ്രശേഖര്‍ റെഡ്ഡി.

വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് കാഞ്ചര്‍ല ചര്‍ച്ച നടത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍കാജിഗിരി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാനാണ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ഉദ്ദേശിക്കുന്നത്.

2014-ന് മുമ്പ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചര്‍ലയെ ഉള്‍പ്പെടുത്തുന്നത് തങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെലങ്കാന രൂപീകരണത്തിന് ശേഷം 2014-ല്‍ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ ടിആര്‍എസിനുവേണ്ടി കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

Continue Reading

Trending