Video Stories
പഞ്ചനക്ഷത്രം ജയിച്ചു കട്ടന്‍ചായ തോറ്റു

ശാരി പിവി
അല്ലേലും അത് അങ്ങനെയാണല്ലോ, സി.പി. എമ്മുകാര്‍ ചിലത് പറയും വേറെ ചിലത് പ്രയോഗിക്കും. എല്ലാവര്ക്കും നേരം വെളുക്കുമ്പോള്‍ സഖാക്കള്‍ക്ക് പാതിരയാവുന്നത് പുതിയ സംഭവമൊന്നുമല്ല, ഇതു കൊണ്ടൊക്കെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് കേരളം ഭരിക്കുന്ന ഇരട്ടച്ചങ്കുണ്ടെന്നു പറയപ്പെടുന്ന മുഖ്യന് പണ്ട് പറഞ്ഞത്. മുതലാളിത്തവും എ.സിയും നക്ഷത്ര ഹോട്ടലുമൊന്നും പാടില്ലെന്നു പാര്‍ട്ടി പണ്ടെപ്പോഴോ അബദ്ധത്തില്‍ പറഞ്ഞെന്നു കരുതി ഈ പാര്‍ട്ടിയെ ഇങ്ങനെ കൊഞ്ഞനം കുത്താന്‍ പാടുണ്ടോ?.
ശാസ്ത്രം പുരോഗമിക്കും തോറും സഖാക്കള്‍ പിന്നാക്കം പാഞ്ഞതിന്റെ ഫലമായി ഇപ്പോ പാര്‍ട്ടി തന്നെ കമ്പ്യൂട്ടര്‍ സാക്ഷരത ഒപ്പിച്ചെടുക്കുകയാണ്. കാലം ഏറെ മാറിയതിനാല്‍ കട്ടന്‍ ചായയും ദിനേശ് ബീഡിയും മാത്രം സഖാക്കള്‍ക്കു മതിയെന്ന കാലമൊക്കെ അവസാനിച്ചെന്നു മുമ്പെപ്പോഴോ ചിറ്റപ്പന് സഖാവ് പറഞ്ഞിരുന്നു. ടിയാന് വികസിപ്പിച്ചു വികസിപ്പിച്ചു ഒടുക്കം ഒന്നാം പ്രതിയായി കേസിലുമായി, വികസനം തെങ്ങിന്റെ മണ്ടയില്‍ വളരില്ലെന്നു മറ്റൊരു ദീര്‍ഘ വീക്ഷണക്കാരന് ഇളമരമെന്ന പേരുള്ള വന്മരം സഖാവ് വ്യവസായ മന്ത്രിയായപ്പോള്‍ പറഞ്ഞതുമൊക്കെ ഇപ്പോഴാണ് ഏറെക്കുറെ മനസിലായി വരുന്നത്.
കേരളവും ത്രിപുരയെന്ന ഇട്ടാവട്ടവും ഭരിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര കമ്മിറ്റി യോഗം നടത്താന്‍ പഴയ പോലെ ഞെങ്ങിയും ഞെരുങ്ങിയും ഇരിക്കാനൊക്കുമോ. അല്ലെങ്കില്‍ തന്നെ ഈ പാര്‍ട്ടിയെ ബംഗാളില്‍ നേതാക്കളൊക്കെ ചേര്‍ന്ന് ഇരുത്തി ഒരു പരുവമാക്കിയിട്ടുണ്ട്. ഇനിയിപ്പോ അല്പം ആഢംബരമൊക്കെ ആയെങ്കിലെ സംഗതി അല്പം മേമ്പൊടിയൊക്കെ കിട്ടൂ. പഞ്ച നക്ഷത്ര സൗകര്യം സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ കൂടി വേണ്ടിയാണ് മോദി നോട്ട് അസാധുവാക്കിയതിന്റെ തിക്ത ഫലം ചര്‍ച്ച ചെയ്യുന്നതിനും ഭരണം പരിഷ്കരിക്കാന്‍ നിയോഗിച്ച കാസ്ട്രോയെ ചിലത് പഠിപ്പിക്കാനുമൊക്കെ വേണ്ടിയാണ് സി.പി. ഐക്കാര്‍ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ച ശരിയാക്കല്‍ നേതാവ് ഭരിക്കുന്ന നാട്ടിലെ പഞ്ച നക്ഷത്ര സൗകര്യമുള്ള ഹോട്ടലില്‍ കേന്ദ്ര കമ്മിറ്റി വിളിച്ചത്.
കുപ്പിവെള്ളത്തിനെതിരെ സമരം നടത്തിയവന്മാരൊക്കെ കുപ്പിവെള്ളം കുടിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ?. പക്ഷേ പഞ്ച നക്ഷത്ര ഹോട്ടലു തന്നെ വേണോ ഇതു ചര്‍ച്ച ചെയ്യാനെന്നു അസൂയാലുക്കള്‍ ചോദിച്ചാല്‍ പതിവു പോലെ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗയേയും പോളണ്ടിനേയുമൊക്കെ കൂട്ടു പിടിച്ച് വരും മറുപടി. ദേശീയ ഗാനത്തിന് എഴുന്നേറ്റുനിന്നാല്‍, നോട്ട് പിന്‍വലിച്ചാല്‍ നട്ടപ്പാതിരക്ക് വരി നിന്നാലും പെണ്ണുങ്ങള് മാനം മര്യാദക്ക് തുണിയുടുത്ത്
നടന്നാലും ഒക്കെ എന്താ കുഴപ്പമെന്നും നാടോടുമ്പോള്‍ ഉസൈന്‍ ബോള്‍ട്ടാകണ്ടെ, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടത്തിനായി ആര്‍ത്തികാണിക്കണ്ടേ തുടങ്ങി അരിയെത്ര എന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന മറുപടിയുമായി മുണ്ടുടുത്ത മോദിയുടെ ഭക്തര്‍ കാട് കേറും. സുഖങ്ങളെ ത്യജിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും ഇന്നിപ്പോള്‍ എയര്‍ കണ്ടീഷനില്ലാത്ത കാര്‍ കാണില്ല അപ്പോള്‍ പിന്നെ എ.സിയുള്ള ഹോട്ടലില്‍ ചര്‍ച്ച നടത്തുന്നത് തെറ്റാണോ എന്നാണ് കമ്മ്യൂണിസ്റ്റ് ഭക്തരുടെ മറുചോദ്യം.
നക്ഷത്ര ഹോട്ടലിലൊക്കെ താമസിച്ച് ആ സമയലാഭം വെച്ച് ഭയങ്കരമാന വിപ്ലവ നയങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ആധുനിക കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. അല്ലേലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഏതാണ്ടൊരു സ്വയം സഹായ സഹകരണ സംഘമായി കൊണ്ടുനടക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കുടുംബക്കാര്‍ക്ക് വാരിക്കോരി, നാട്ടാര്‍ക്ക് അരിക്കു പകരം വരി എന്നതാണല്ലോ പുതിയ രീതി. ഇനി തല പുകച്ച് പുകച്ച് ചര്‍ച്ച ചെയ്തുണ്ടാക്കിയ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു ഒടുവില്‍ പുറത്ത് വന്ന ഫലമാകട്ടെ മോദിയുടെ നോട്ട് നിരോധനത്തില്‍ ജനം വെന്തതിനെ കുറിച്ചോ അന്തിപ്പട്ടിണിക്കാരായ ആളുകള്‍ക്ക് റേഷന്‍ നല്‍കുന്നതിനെ കുറിച്ചോ ഒന്നുമല്ല.
പകരം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടി കോടതിയായ പി.ബി പണ്ടെങ്ങാണ്ടോ കണ്ടെത്തിയതിന്റെ ശിക്ഷാ വിധിയാണ്. അതാവട്ടെ കാസ്ട്രോയെ താക്കീത് ചെയ്യാനാണ് തീരുമാനം. കേരളത്തില്‍ ഭരണം പരിഷ്കരിക്കാന്‍ നിയോഗിച്ച ആളെ ഭരിക്കുന്നവരടക്കം ഇരുന്ന് ശാസിക്കും പോലും!. മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും ചട്ടങ്ങളും പാലിക്കാന്‍ കാസ്ട്രോ ബാധ്യസ്ഥനാണെന്നും പാര്‍ട്ടി സ്ഥാപകനേതാവും വഴികാട്ടിയുമാണെന്ന പരിഗണന നല്കി പുതിയ തലമുറക്ക് വഴികാട്ടിയായി ടിയാന് ഒപ്പമുണ്ടാകണമെന്നും ആവശ്യപ്പെട്ടതോടെ ശാസന സ്വാഹ. ഘടകമൊന്നുമില്ലാതെ ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയില്‍ പോയി പോന്നിരുന്ന പരിഷ്കാരിയെ സംസ്ഥാന സമിതിയില്‍ ഇരുത്താനും തീരുമാനിച്ചത്രേ.
ഭരണം വികസിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മേപ്പടിയാനെതിരെ കടുത്ത നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതളിമയില്‍ അലിഞ്ഞു തീര്‍ന്നു. പറയാനുള്ള കാര്യങ്ങള്‍ കാസ്ട്രോ സംസ്ഥാന സമിതിയില്‍ പറയണം. പുറത്തുപറയരുതെന്നാണ് താക്കീത്. സംസ്ഥാന സമിതിയില്‍ പൊന്നുരുക്കുന്നേടത്ത് പൂച്ച ഇരിക്കുമ്പോലെ ഇരിക്കാന്‍ മാത്രമേ പറ്റൂ. വോട്ടവകാശം ഉണ്ടാകില്ലത്രേ. ബ്യൂട്ടിഫുള്‍ പീപ്പിള്‍സ്. അങ്ങനെ ആഗോള ജനസഹസ്രങ്ങള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് കട്ടന്‍ ചായ നിരോധിച്ച് പഞ്ച നക്ഷത്രമാക്കിയതിലൂടെ പരിഹാരമായി.
…………………………………………
നോട്ട് അസാധുവാക്കല്‍ തീരുമാനമെന്ന സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ രാജ്യത്തെ മൊത്തം വികസിപ്പിച്ചുവെന്നും ഇതു വഴി നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു കയറാമെന്നുമാണ് മോദിയും ബി.ജെ.പിയും നാഴികക്ക് നാല്പത് വട്ടം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘികള്‍ പതിവ് തുരുപ്പ് ചീട്ട് പുറത്തെടുത്തു കഴിഞ്ഞു. സ്ഥിരം ഫണം വിടര്‍ത്തിയാടുന്ന സാക്ഷി മഹാരാജ് തന്നെയാണ് ഇത്തവണയും വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണം ഒരു പ്രത്യേക മത വിഭാഗമാണെന്നാണ് ടിയാന്റെ കണ്ടു പിടുത്തം. നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളും വേണമെന്ന ധാരണയെ പിന്തുണക്കുന്നവരാണത്രേ ജനസംഖ്യ വര്‍ധിപ്പിക്കുന്നത്. അവിടേയും തീരുന്നില്ല. ടിയാന്റെ വാദം കല്യാണം കഴിക്കാതെ നില്ക്കുന്ന ടിയാന് അവാര്‍ഡും നല്കണമത്രേ.
10,000 കൊല്ലത്തിനിടെ രാജ്യം കണ്ട ഏറ്റവും മോശം സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന തന്നെ പറയുന്നു. കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് ശിവസേനക്കാര്‍ പറയുന്നു. സംഗതി അല്പമൊക്കെ ശരിയാവാനും തരമുണ്ട്. പൊതുജനം ഇപ്പോഴും പൊരിവെയിലില്‍ ക്യൂ നില്‍ക്കുമ്പോഴും രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്നമെല്ലാം തീര്‍ന്നെന്നാണ് ധനമന്ത്രി പറയുന്നത്. ആരുടെ പ്രശ്നമാണാവോ ടിയാന് ഉദേശിച്ചത്.
കറന്‍സി രഹിത ഇന്ത്യ ഇത്തരം നേതാക്കള്‍ സ്വപ്നം കാണുന്നതിനാലാവാം മാസത്തില്‍ എ.ടി. എമ്മുകളില്‍ നിന്നു അഞ്ചു തവണയില്‍ കൂടുതല്‍ പണം എടുത്താല്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ പിടിച്ചു പറി തുടങ്ങിയത്. ബാലന്‍സ് നോക്കിയാലും പണം എടുക്കാന്‍ പോയി പണമില്ലെന്ന മെസേജ് വന്നാല്‍ പോലും അത് എ.ടി.എം ഉപയോഗമായി കണക്കാക്കുമത്രേ!. ഇതാണല്ലോ ബി.ജെ.പി കണ്ട കറന്‍സി രഹിത രാജ്യമെന്ന മനോഹര സ്വപ്നം.
ലാസ്റ്റ്ലീഫ്:
രാജ്യത്തെ പശുവിനും എരുമയ്ക്കും ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൗരന്മാര്ക്ക് ലഭിക്കാത്ത ഹെല്‍ത്ത് കാലികള്‍ക്കെങ്കിലും ലഭിക്കുമോ ആവോ?.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.
GULF
ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്