ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഉടമ പി.രാജഗോപാല്‍ അന്തരിച്ചു. ഹോട്ടല്‍ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്.

ആരോഗ്യസ്ഥിതി പരിഗണിച്ച്, ഇക്കഴിഞ്ഞ് ജൂലായ് 7ന് ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് രാജഗോപാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നു കീഴടങ്ങിയ രാജഗോപാലിനെ കൂടുതല്‍ പരിശോധനയ്ക്കായി ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ഹര്‍ജി പരിഗണിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികില്‍സക്കിടെ രണ്ടു തവണ ഹൃദയസ്തംഭനം വന്നതായി റിപ്പോര്‍ട്ടുണ്ട്.