കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെനി ബാലകൃഷ്ണന്‍ പറയുന്ന മാഡം ആരാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ആകാംഷ. എന്നാല്‍ അപ്രതീക്ഷിതമായാണ് സരിത എസ് നായരുടെ പേരും കേസിലേക്ക് കടന്നു വരുന്നത്. എന്നാല്‍ ഫെനി പറയുന്ന മാഡം താനല്ലെന്ന് സരിത പറയുന്നു. തന്റെ കേസുകള്‍ നടത്തിയിരുന്ന ഫെനി ബാലകൃഷ്ണനുമായി ബന്ധമില്ലാതായിട്ട് രണ്ടു വര്‍ഷത്തോളമായി. അതു കൊണ്ട് തന്നെ മാഡംഎന്ന പരാമര്‍ശം കൊണ്ട് ഫെനി ഉദ്ദേശിച്ചത് തന്നെയെല്ലെന്നും സരിത പറഞ്ഞു. മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആരാണ് പ്രതിയെന്നു മാധ്യമങ്ങളില്‍ നിന്നു പോലും മനസ്സിലാകുന്നില്ല. ആക്രമിക്കപ്പെട്ട നടി എന്തായാലും ഒരു പാട് അനുഭവിച്ചിട്ടുണ്ടാകും. സ്ത്രീയെന്ന നിലക്ക് ആ നടിക്കൊപ്പമാണ് തന്റെ മനസ്സെന്നും സരിത പറഞ്ഞു.

കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി ആദ്യം തന്നെയാണ് സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാഡത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞുവെന്നുമുള്ള ഫെനി ബാലകൃഷ്ണന്റെ പരാമര്‍ശമാണ് നടി ആക്രമിക്കപ്പെട്ട കേസിലേക്ക് സരിതയേയും വലിച്ചിഴച്ചത്.