കൂവത്തൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതികരിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്ന് ശശികല പറഞ്ഞു.

ഇപ്പോഴും അതു തുടരുകയാണ്. അമ്മക്കായ് ഇതെല്ലാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും ശശികല പറഞ്ഞു. ശശികലയുടെ പ്രതികരണം അണ്ണാ ഡി.എം.കെയാണ് ട്വീറ്റ് ചെയ്തത്.
ശശികല ഉള്‍പ്പെടെ നാലുപേരെ ശിക്ഷിച്ച ബംഗളൂരുവിലെ വിചാരണകോടതി വിധി സുപ്രീംകോടതി ശരി വെക്കുകയായിരുന്നു. ബംഗളൂരു വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ശശികലക്കു സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാലുവര്‍ഷം തടവും 10കോടി രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.