ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ചെന്നൈയിലെ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ് നടരാജന്‍.
ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്‍ ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരോളിന് അപേക്ഷ നല്‍കിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.