ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ ജയലളിതയുടെ സഹായി ജയില്‍മോചിതയാകുന്നു. ജനുവരി 27നാണ് പുറത്തിറങ്ങുന്നത്. ഇതോടെ ശശികലയ്ക്ക് അനുകൂലമായും പ്രതികൂലമായും അണ്ണാഡിഎംകെയില്‍ നേതാക്കള്‍ രംഗത്തെത്തി. അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാളി പളനിസാമിയെ പ്രഖ്യാപിച്ച് പ്രചരണം നടത്തുന്നതിനിടെയാണ് ശശികലവരുന്നത് വാര്‍ത്തകളില്‍ നിറയുന്നത്.
എടപ്പാടിയെ അനുകൂലിക്കുന്ന വിഭാഗം ശശികലയെ ശക്തമായി എതിര്‍ക്കുകയാണ്. അതേസമയം ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അണ്ണാഡിഎംകെ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഗോകുല ഇന്ദിര, ശശികലയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.