india

പനീർ ശെൽവത്തിന്റെ ഹർജി തള്ളി എ.ഐ.എ.ഡി എം.കെ അധ്യക്ഷനായി ഇ.പളനിസ്വാമി

By webdesk15

March 28, 2023

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഉയർത്തിയതിനെ ചോദ്യം ചെയ്തുള്ള  ഒ.പനീർ ശെൽവത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.തൊട്ടുപിന്നാലെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി ഇ.പളനിസ്വാമിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  പാർട്ടി ആസ്ഥാനത്ത് പളനിസ്വാമി അനുകൂലികളുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു.