Connect with us

GULF

സഊദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി കാസർഗോഡ് ജില്ല സമ്മേളനം ‘ഉമ്മീദ് 2024’ വെള്ളിയാഴ്ച നടക്കും

ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസി: ഖാദർ അനങ്കൂർ,കാസറഗോഡ് ജില്ലാപ്രസിഡന്റ് അറഫാത് ഷംനാട്,ജനറൽ സെക്രെട്ടറി ബഷീർ ഉപ്പള ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹബീബ് മൊഗ്രാൽ,ഗഫൂർ എന്നിവർ സംബന്ധിച്ചു

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി കാസർഗോഡ് ജില്ല സമ്മേളനം- ‘ഉമ്മീദ് 2024’ സപ്തംബർ ഒന്നിന് വെള്ളിയാഴ്ച ദമ്മാമിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിശിഷ്ട അതിഥിയായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്‌റഫ് സമ്മേളനത്തിൽ സംബന്ധിക്കും.
വെള്ളിയാഴ്ച വൈകിട്ട് ദമ്മാം ഫൈസലിയയിലെ ഹയാത് പാലസിലാണ് പരിപാടി.ജില്ല കെ.എം.സി.സി ഒരു വർഷത്തേക്ക് വിഭാവനം ചെയ്യുന്ന വിവിധ പരിപാടികളുടെ ആവിഷ്കാരമാണ് ‘ഉമ്മീദ് 2024′. ക്യാമ്പയിൻറെ സഊദിതല ഉത്ഘാടനവും സമ്മേളനത്തിൽ നടക്കും.

കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ നിർമ്മിക്കുന്ന ബൈത്തുറഹ്‌മ, നാട്ടിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകരെ ഉംറ നിർവ്വഹിക്കാൻ എത്തിക്കുന്ന കെ.എം.സി.സി’ഇഹ്തിഫാൽ’ എന്നിവയുമായും ഉമ്മീദ് 2024 കണ്ണി ചേരും.2024-ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിനെ പ്രതീക്ഷാ പൂർവ്വം കാണുന്ന മുസ്‌ലിം ലീഗിന് ശക്തി പകരുന്ന തരത്തിലാണ് ഒരു വർഷം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ ക്രമീകരിച്ചിട്ടുള്ളത്. സഊദിയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും കെ.എം.സി.സി നേതാക്കളും പൊതു സമ്മേളനത്തിൽ സംബന്ധിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസി: ഖാദർ അനങ്കൂർ,കാസറഗോഡ് ജില്ലാപ്രസിഡന്റ് അറഫാത് ഷംനാട്,ജനറൽ സെക്രെട്ടറി ബഷീർ ഉപ്പള ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹബീബ് മൊഗ്രാൽ,ഗഫൂർ എന്നിവർ സംബന്ധിച്ചു .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്

Published

on

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധഭാഗങ്ങളിൽ 2024 മെയ് 2 വരെ (വ്യാഴാഴ്ച) അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കുമെന്നും പ്രവചനമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് വെബ്‌സൈറ്റുകൾ പകൽ സമയത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയും.

ഏപ്രിൽ 16 ന് യുഎഇയിൽ ഉണ്ടായ കനത്ത മഴ ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവിലുള്ള മഴയാണ് ഏപ്രിൽ 16-ന് യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്.

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

Trending