റിയാദ്: തൃശൂര്‍ ഇരിങ്ങാലക്കുട മാടായിക്കോണം സുഭാഷ് (48) റിയാദില്‍ നിര്യാതനായി. ഒമ്പത് വര്‍ഷമായി സൗദിയില്‍ ട്രൈലര്‍ ഡ്രൈവറാണ്. അമ്മ: അമ്മിണി. ഭാര്യ: ബിനു. മക്കള്‍: ശ്രീരാഗ്, ശ്രീനന്ദ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി എന്നിവര്‍ രംഗത്തുണ്ട്.