മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. രാത്രി ഏഴ്മണിക്ക് പുതുച്ചേരിയുമായാണ് കേരളത്തിന്റെ മത്സരം. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ടീമില്‍ സീനിയര്‍ താരം എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, ഐപിഎല്‍ താരങ്ങളായ സച്ചിന്‍ബേബി, ബേസില്‍തമ്പി, കെ.എം ആസിഫ്, ജലജ് സക്‌സേനെ തുടങ്ങിവമ്പന്‍താരനിരയാണുള്ളത്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത. വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റിലേക്കുള്ള താരലേലം അടുത്തമാസം നടക്കാനിരിക്കെ മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണായകമാണ്.