കോട്ടയം: കോട്ടയത്ത് എസ്ബിടി ശാഖയില്‍ വന്‍ അഗ്നിബാധ. സി.എം.എസ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലാണ് വന്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയോടെയാണ് സംഭവം. ബാങ്കിലെ കമ്പ്യൂറുകളും ഫര്‍ണിച്ചറുകളും ക്യാബിനുകളും പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ച പണത്തിനോ ബാങ്കിലെ ലോക്കറുകള്‍ക്കോ കേള്‍പാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.