Connect with us

kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നീതി തേടി ഹര്‍ഷിന വീണ്ടും തെരുവിലേക്ക്‌, മുഖം തിരിച്ച് ആരോഗ്യവകുപ്പും സർക്കാരും

വൈകുന്ന നീതി അനീതിയാണ്, ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സമര സമിതി ഇന്ന് കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ സത്യാഗ്രഹ സമരം നടത്തും.

Published

on

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി ദുരിതമനുഭവിച്ച ഹര്‍ഷിന നീതി തേടി വീണ്ടും തെരുവിലേക്ക്. ‘വൈകുന്ന നീതി അനീതിയാണ്, ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സമര സമിതി ഇന്ന് കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ സത്യാഗ്രഹ സമരം നടത്തും.

രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സത്യാഗ്രഹ സമരം മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ കിഡ്‌സണ്‍ കോര്‍ണറില്‍ ഹര്‍ഷിന സത്യാഗ്രഹ സമരമിരിക്കും.

പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിക്കാന്‍ ഇടയായ സാഹചര്യവും, ഇതുവരെയും കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ഗവണ്‍മെന്റ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും കോടതിയോട് ആവശ്യപ്പെടാത്തതും സര്‍ക്കാര്‍ ഹര്‍ഷിക്കൊപ്പമല്ല എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു. തനിക്കൊപ്പമുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹര്‍ഷിന പറയുന്നു.

2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശസ്ത്രക്രിയക്കിടെ ​കോ​​ഴി​​ക്കോ​​ട് മെഡിക്കൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ​​ നിന്നാണ് ഹർഷി​​ന​​യു​​ടെ വ​​യ​​റ്റി​​ൽ കത്രിക കുടു​​ങ്ങി​​യ​​തെ​​ന്ന് പൊ​​ലീ​​സ് അന്വേഷണത്തിൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രണ്ട് ഡോക്ടർമാർ, ര​ണ്ട് ന​ഴ്‌സുമാ​ർ അ​ട​ക്കം നാ​ല് ​പേരെ പ്ര​തി​ ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് 2023 ഡി​സം​ബ​ർ 23ന് ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ക്കു​ക​യും ചെയ്തു. വിചാരണ തുടരുന്നതി​നി​ടെ പ്ര​തി​ക​ൾ ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കു​ക​യും 2024 ജൂ​ണി​ൽ സ്‌റ്റേ ​വാ​ങ്ങു​ക​യും ചെയ്തു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നിന്നാണ് ക​ത്രി​ക വ​യ​റ്റി​ൽ കുടുങ്ങിയതെന്ന് ​പൊ​ലീ​സ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെ​ഡി​ക്ക​ൽ ബോർഡ്‌ ചേർ​ന്ന് ഡോ​ക്‌ട​ർ​മാ​ർ​ക്ക് ക്ലീൻചിറ്റ് ന​ൽ​കി. പി​ന്നീ​ട് ഹ​ർ​ഷി​ന സമരം ക​ടു​പ്പി​ക്കു​ക​യും പൊ​ലീ​സ് ശക്തമായ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെയ്‌തതോടെ​യാ​ണ് അന്വേഷണവുമായി ​മുന്നോ​ട്ട് ​പോകാൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

നീ​തി തേ​ടി ഹ​ർ​ഷി​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മുന്നിൽ 106 ദി​വ​സമാണ് സമരമിരുന്നത്. നഷ്‌ടപരിഹാ​രം ആവശ്യപ്പെട്ട് 2025 ജനുവ​രി 18ന് ഹർഷിന ​കോ​ഴി​ക്കോ​ട് സി​വി​ൽ കോടതിയിൽ ഹ​ർജി സമർപ്പിച്ചി​രു​ന്നു. നടപടി ഒന്നുമാകാത്ത സാഹചര്യത്തിലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.

 

kerala

പുലിപ്പല്ല് കേസ് വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു

വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

Continue Reading

kerala

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി

ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

ഈ മാസം 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭിണിയായ റസീന നൗഷാദ് ചികിത്സക്കെത്തിയത്. തുടര്‍ന്ന്, ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആയെങ്കിലും പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നും തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.

ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending