Connect with us

kerala

തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ..?, ഇവർക്ക് ബുദ്ധിയുണ്ടാകാൻ എത്രകാലമെടുക്കും; സര്‍ക്കാരിനെ പരിഹസിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Published

on

തങ്ങളുടെ ഭരണകാലത്ത് എമർജിങ് കേരളയിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതി നടപ്പായതിൽ സന്തോഷമുണ്ടെന്നും സീ പ്ലെയിൻ പദ്ധതിയെ അന്ന് എതിർത്തതിൽ സോറി പറഞ്ഞിട്ടുവേണം എൽ.ഡി.എഫ് സർക്കാർ മേനി പറയാനെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

“ഇടതു സർക്കാറിന്റെ പരിഷ്കാരങ്ങൾ ഇങ്ങനെ കാണിക്കുമ്പോൾ വാസ്തവത്തിൽ ചിരിയാണ് വരുന്നത്. ഇവർക്ക് ബുദ്ധിയുദിക്കാൻ എത്രകാലമെടുക്കും. 2012ൽ വന്ന പദ്ധതികളെ എതിർത്തതിൽ കേരളീയരോട് ഒരു സോറി പറഞ്ഞിട്ട് വേണം മേനിപറയാൻ. സീ പ്ലെയിൻ ഇറങ്ങിയാൽ തിലോപ്പിയ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് അന്ന് വള്ളങ്ങൾ നിരത്തി പ്രക്ഷോഭം നടത്തി. ഇപ്പോൾ അവിടെത്തെ തിലോപ്പിയ കുഞ്ഞുങ്ങളെ എങ്ങോട്ടെങ്കിലും മാറ്റി പാർപ്പിച്ചോ എന്നറിയില്ല.

ഞങ്ങൾ നല്ല കാര്യങ്ങൾ ഒന്നും എതിർക്കാത്തത് കൊണ്ടാണ് അവർക്കിത് നടത്താനാവുന്നത്. എക്സ്പ്രസ് ഹൈവേ എമർജിങ് കേരളയിൽ കൊണ്ടുവന്നപ്പോൾ എതിർത്തു. പശുവിനെ എങ്ങനെ ഇപ്പുറത്ത് കൊണ്ടുവരും എന്ന് ചോദിച്ച്.

ആ വക വിഡിത്തരം ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കാത്തത് കൊണ്ട് നിങ്ങൾക്ക് കാര്യങ്ങൾ മുന്നോട്ടുപോകാൻ കഴിയുന്നു. അന്ന് എമർജിങ് കേരളയിൽ ടൂറിസം വകുപ്പ് കൊണ്ടുവന്ന പദ്ധതി ഇന്ന് നടപ്പാകുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ നിങ്ങൾ ഒരു സോറി പറഞ്ഞിട്ടേ സന്തോഷിക്കാവൂ” – കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

Published

on

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.

വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.

Continue Reading

kerala

പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്

പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്.

Published

on

കോഴിക്കോട് : പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്. പുത്തുമലയിൽ 103 കുടുംബങ്ങൾക്ക് 11.4 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ നിർമ്മിക്കുമെന്നായിരുന്നു സർക്കാറിൻ്റെ പ്രഖ്യാപനം.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി 763 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളും അല്ലാത്തവരുമായ മനുഷ്യസ്നേഹികൾ സംഭാവന നൽകിയത്. സർക്കാറിൻ്റെ കണക്ക് പ്രകാരം 402 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിൽ മുസ്‌ലിം ലീഗിൻ്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 87 എണ്ണവും വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന നൂറിലധികം വീടുകളും ചേർന്നാൽ ഇരുന്നൂറോളം വീടുകൾ സർക്കാർ ഇതര പദ്ധതികളിലൂടെ നിർമ്മിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ട മൂന്ന് പോലീസുകാർക്ക് സർക്കാർ പദ്ധതിയെ കാത്ത് നിൽക്കാതെ പൊലീസ് അസോസിയേഷൻ തന്നെ വീട് നിർമ്മിച്ച് കൈമാറിയത് ആഭ്യന്തര വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാർ നിർമ്മിക്കേണ്ട വീടുകൾക്ക് സ്ഥലവും അനുബന്ധ ചെലവുകളും ഉൾപ്പടെ ഏകദേശം നൂറ് കോടി രൂപ ചിലവായാലും ബാക്കി 660 കോടി രൂപ ഉണ്ട്.

ദുരന്തത്തിൽ കൃഷിഭൂമിയും വിളകളും കടകളും ടാക്സി വാഹനങ്ങളും റിസോർട്ടുകൾ ഉൾപ്പടെ കോടികൾ നഷ്ടമുണ്ടായവർക്ക് ഒരു വർഷമായിട്ടും ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജൂലായ് 29 ന് പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ നിന്നും ആരംഭിച്ച് വയനാട് കലക്ട്രേറ്റിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിംലീഗ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. എല്ലാ രേഖകളുമുള്ള നിർമ്മാണ യോഗ്യമായ ഭൂമിയാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തത്. മുസ്‌ലിം ലീഗ് വില കുറഞ്ഞ ഭൂമിയാണ് ഉയർന്ന വിലക്ക് വാങ്ങിയതെന്ന് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകരെ പരിശോധിക്കാൻ വയനാട്ടിലേക്ക് ക്ഷണിക്കുകയാണെന്നും മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിക്ക് സമാനമായി മാർക്കറ്റ് വിലകുറഞ്ഞ ഭൂമി കണ്ടെത്തിയാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഫിറോസ് വെല്ലുവിളിച്ചു.

Continue Reading

kerala

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

നീരാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് അപകടത്തില്‍ മരിച്ചത്.

Published

on

മലപ്പുറം : കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. നീരാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീടിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷായ്ക്ക് ഷോക്കേറ്റത്. അതേസമയം കെഇസ്ഇബിയുടെ അനാസ്ഥ മൂലമാണ് ഒരു ജീവന്‍ നഷ്ടമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

രണ്ട് തവണ വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബി ഓഫീസില്‍ വിളിച്ചറിയിച്ചിരുന്നു. ഇന്നലെയും ഇന്ന് രാവിലെയും വിളിച്ചു പറഞ്ഞു. വൈദ്യുതി ലൈന്‍ ഓഫാക്കാന്‍ പോലും കെഎസ്ഇബി തയ്യാറായില്ല. നിരന്തരം വിളിച്ചു പറഞ്ഞിട്ടും കെഎസ്ഇബി വിഷയം പരിഹരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മുഹമ്മദ് ഷായുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

Trending