News

ഗസ്സയിലെ സുരക്ഷ ഇസ്രാഈല്‍ മാത്രം തീരുമാനിക്കും; യു.എസിന് അവകാശമില്ല; നെതന്യാഹു

By webdesk18

October 27, 2025

ഏതൊക്കെ രാജ്യങ്ങളുടെ സൈനികരെ ഗസ്സയിലെ അന്താരാഷ്ട്ര സേനയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇസ്രാഈല്‍ തീരുമാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് പറഞ്ഞ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ സമാധാനപദ്ധതിയുടെ ഭാഗമായ ഈ പദ്ധതി ഇസ്രാഈല്‍ അംഗീകരിച്ചാല്‍ മാത്രമെ വിദേശ സൈനികവിന്യാസം ഉണ്ടാകൂ എന്ന് നെതന്യാഹു വ്യക്തമാക്കി. ഈ തീരുമാനമെടുക്കാന്‍ യു.എസിന് അവകാശമില്ല.

ഞങ്ങളുടെ സുരക്ഷ ഞങ്ങള്‍ തന്നെയാണ് നിര്‍ണ്ണയിക്കുക. ഏതൊക്കെ അന്താരാഷ്ട്ര ശക്തികളാണ് നമുക്ക് സ്വീകാര്യമല്ലാത്തതെന്ന് നമ്മള്‍ തീരുമാനിക്കും, അത് ഞങ്ങളുടെ നയമായിതന്നെ തുടരും. യു.എസും ഈ നയത്തെ പിന്തുണയ്ക്കുന്നു, ഇസ്രാഈല്‍ ഒരു സ്വതന്ത്ര രാജ്യമാണ്, ഇസ്രാഈലിന്റെ സുരക്ഷ നയം അമേരിക്കയല്ല നിര്‍ണയിക്കുന്നത്. യു.എസ് ഭരണകൂടം എന്നെ നിയന്ത്രിക്കുന്നില്ല, ഞങ്ങളുടെ സുരക്ഷാ നയത്തെയും നിര്‍ണയിക്കുന്നില്ല എന്നും നെതന്യാഹു പറഞ്ഞു. യു.എസും ഇസ്രാഈലും പങ്കാളികളാണെന്നും എന്നാല്‍ അവരുടെ ദേശീയ താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ തീരുമാനങ്ങളെടുക്കുന്നത്.- നെതന്യാഹു മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു.