ന്യൂയോര്‍ക്ക്: ലോക ടെന്നീസ് താരം സെറീന വില്യംസ് അമ്മയാകുന്നു. സ്‌നാപ്ചാറ്റിലൂടെ സെറീന തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. നീന്തല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരം ’20 ആഴ്ച്ചകള്‍’ എന്ന തലക്കെട്ടോടെയാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

നിലവില്‍ അലക്‌സിസ് ഒഹാനിയനുമായി പ്രണയത്തിലാണ് താരം. 36കാരിയായ സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച സമയത്തുതന്നെ ഗര്‍ഭിണിയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ നിന്നും സെറീന പിന്‍മാറിയിരുന്നു.