Connect with us

crime

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

Published

on

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന കുട്ടിയെ സീറ്റില്‍ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ബനാറസ് ബസ് കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി മുഹമ്മദ് സിനാന്‍(22) നെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്.

എതിര്‍പ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതിയായ സിനാന്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ കേസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

crime

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴ് പേര്‍ പിടിയില്‍; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന്

തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്

Published

on

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 7 പേര്‍ പിടിയിലായി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL 57 Y 1634  എന്ന നമ്പരിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ പ്രതികളെ കണ്ണപ്പംകുണ്ടില്‍ നിന്നാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്.

പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയില്‍ താമസക്കാരനുമായ നിഷാദിനെ (43)യാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളില്‍ ഒരാളുടെ കാറിന് 7 ലക്ഷം രൂപ നല്‍കാമെന്ന് ധാരണയില്‍ പണയത്തിനു വാങ്ങിയ നിഷാദ് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.30നാണ് ഇന്ത്യന്‍ കോഫി ഹൗസിനോട് ചേര്‍ന്ന ടൂറിസ്റ്റ് ഹോമിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

Continue Reading

crime

അങ്കണവാടിയിൽ പ്രവേശനോത്സവയോഗം; പുറത്ത് ബഹളം; ഒടുവിൽ അക്രമം

Published

on

കുറ്റിപ്പുറത്ത് അങ്കണവാടിയിൽ പ്രവേശനോത്സവയോഗം നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം നടത്തിയ അക്രമത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴുത്തല്ലൂർ സ്വദേശികളായ തട്ടോട്ടിൽ മുജീബ്റഹ്‍മാൻ (42), പൊറ്റമ്മൽ വകയിൽ താജുദീൻ (ഷാജി-45) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴുത്തല്ലൂർ അങ്കണവാടിയിൽ പ്രവേശനോത്സവത്തിന്റെ ആലോചനായോഗം നടക്കുന്ന തിനിടയിലാണ് മൂന്നുപേർ അങ്കണവാടിക്ക് പുറത്തുനിന്ന് ബഹളംവെച്ചത്. യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന ചിലർ ബഹളം ഉച്ചത്തിലായതോടെ സംഘത്തോട് നിശ്ശബ്ദരാകാൻ പറഞ്ഞു. ഇതോടെ സംഘം അകത്തുകയറി ബഹളംവെക്കാൻ തുടങ്ങി. ഇതോടെ യോഗത്തിൽ പങ്കെടുത്തവർ പ്രതിഷേധിച്ചു.

ഇതിനിടയിൽ ആദ്യം മുജീബ്റഹ്‍മാനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചതിനിടെ താജുദീനെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയി.

Continue Reading

crime

മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Published

on

കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനു നേരെ ആക്രമണം. ഭഗ്‌വാ ലവ് ട്രാപ്പ് ആണോന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ 2 പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്.

ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയും സുഹൃത്തും. പണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവര്‍ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകള്‍ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.

 

Continue Reading

Trending