തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട്് തുടരും. ഉച്ചയ്ക്കുശേഷം മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് വിവരം.
കന്യാകുമാരി തീരത്തും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ചക്രവാത ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് പ്രവചനം.
നവംബര്‍ 24 മുതല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് തുടങ്ങി ദുഷ്കരമായ കാലാവസ്ഥാ സാഹചര്യമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലുണ്ടായിരുന്ന ശക്തമായ ന്യൂനമര്‍ദം ഇപ്പോള്‍ മലേഷ്യമലാക്ക കടലിടുക്ക് മേഖലയില്‍ എത്തിയിരിക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരബാധ മരണസംഖ്യ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഗൗരവത്തിലാകുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ ഒമ്പതുപേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഈ കാലയളവില്‍ 170 പേര് രോഗബാധിതരായിട്ടുണ്ട്.
ഈ മാസം മാത്രം 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 40 ദിവസം ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26)യാണ് ഒടുവില്‍ മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇരുപതോളം പേര് ഇപ്പോഴും ചികിത്സയിലാണ്.
വെള്ളമാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, രോഗബാധിതര്‍ ഉപയോഗിച്ച ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചിട്ടും ഉറവിടം കണ്ടെത്താനായിട്ടില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ശാരീരികമായി പരിമിതമായവര്‍ക്ക് രോഗം ബാധിച്ചതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ സ്വഭാവത്തിലും ഉറവിടത്തിലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
അതിനിടെ, ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആര് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെയും വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. എന്നാല്‍ പഠനത്തില്‍ പരിസ്ഥിതി വിദഗ്ധര്‍ ഇല്ലെന്ന കാര്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തില്‍ പരിസ്ഥിതി ഘടകങ്ങളും നിര്‍ണായകമാണെന്നതിനാല്‍ പഠനം അപൂര്‍ണ്ണമാകുമെന്നാണ് വിദഗ്ധരുടെ ആശങ്ക.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളജുകളെ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. ഓരോ കേസിന്റെയും വ്യത്യസ്തമായ രോഗവ്യാപന രീതികള്‍ വിലയിരുത്തേണ്ടതിനാല് പഠനം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.
യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
ഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും