വൈദികരുടെ പീഡനത്തിനരയായി യുവതി കൂടുതല്‍ വെളിപ്പെടുത്തലുമായി െ്രെകം ബ്രാഞ്ചിനു നല്‍കിയ മൊഴിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതോടെ പുറത്തു വന്നിരിക്കുകയാണ്. ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അയല്‍ക്കാരനായ വൈദികന്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

വിവാഹശേഷം കുമ്പസാരത്തില്‍ ഫാ. ജോബ് മാത്യുവിനോട് ഇക്കാര്യം പറഞ്ഞു. കുമ്പസാരത്തില്‍ പറഞ്ഞ ഇക്കാര്യം വീട്ടുകാരോടും മറ്റുള്ളവരോടും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഇതിന് ശേഷം ഇയാള്‍ മറ്റു വൈദികരോടും ഇക്കാര്യം പങ്കുവെക്കുകയായിരുന്നു.

ഇതിന് ശേഷം ജോബുമായുള്ള ലൈംഗിക ബന്ധവും കുമ്പസാര രഹസ്യവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി മാത്യു ലൈംഗികമായി പീഡിപ്പിച്ചു. ഫാ. ജോണ്‍സണ്‍ വി മാത്യുവിനോട് ഇക്കാര്യങ്ങളെല്ലാം യുവതി പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ജോണ്‍സണും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയായിരുന്നു ലൈംഗികാരോപണമുയര്‍ന്നതെങ്കിലും നാലുപേര്‍ക്കെതിരെ മാത്രമാണ് യുവതി മൊഴി നല്‍കിയത്. ഫാദര്‍ ജെയ്‌സ് കെ.ജോര്‍ജ്, ഫാദര്‍ ഏബ്രഹാം വര്‍ഗീസ്, ഫാദര്‍ ജോണ്‍സണ്‍ വി.മാത്യു , ഫാദര്‍ ജോബ് മാത്യു എന്നിവരെ പ്രതികളാക്കി െ്രെകംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.