Connect with us

india

സുഹൃത്തുക്കളുടെ ലൈംഗിക പീഡനം; 10 വയസുകാരന്‍ കൊല്ലപ്പെട്ടു

2012 ഡിസംബര്‍ 16ന് ഡല്‍ഹിയിലുണ്ടായ നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതിന് സമാനമായ ക്രൂര പീഡനമാണ് ഇന്നലെ മരിച്ച 10 വയസ്സുകാരനും നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Published

on

സുഹൃത്തുക്കളുടെ ലൈംഗീക പീഡനത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ 10 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ന്യൂസീലാംപൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിക്കെ മരിച്ചത്. പ്രതികളെല്ലാം സമപ്രായക്കാരും ഒരാള്‍ ബന്ധുവുമാണെന്ന് പൊലീസ് പറഞ്ഞു.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയിലുണ്ടായ നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതിന് സമാനമായ ക്രൂര പീഡനമാണ് ഇന്നലെ മരിച്ച 10 വയസ്സുകാരനും നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലൈംഗിക പീഡനത്തിനൊപ്പം കടുത്ത ശാരീരിക പീഡനവും നേരിടേണ്ടി വന്നു. സ്വകാര്യ ഭാഗങ്ങള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില വഷളായ സാഹചര്യത്തിലായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ കൃത്യമായി പറഞ്ഞിരുന്നില്ല. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോടും വിവരങ്ങള്‍ പങ്കുവെക്കാന്‍ കുടുംബം തയ്യാറായില്ല.

തുടര്‍ന്ന് പ്രത്യേക കൗണ്‍സലിങ് ഏര്‍പ്പെടുത്തിയതോടെയാണ് കുട്ടിയുടെ മാതാവ് വിവരങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായതെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷനും പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തി ല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രകൃതി വിരുദ്ധ പീഡനം, പൊതുലക്ഷ്യത്തോടെ കുറ്റകൃത്യത്തിനായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ബന്ധു അടക്കം പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാമത്തെയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഈജിപ്ത് പ്രസിഡന്റ് അല്‍സിസി അടുത്ത റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി

കമാല്ഡ അബ്ദുല്‍നാസറിന്റെ കാലത്ത് ശക്തിപ്പെട്ട ബന്ധമാണിത്.

Published

on

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അടുത്ത റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിയാകും. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിലാണ് ഈ തീരുമാനം. ആദ്യമായാണ് സിസി ഇന്ത്യയുടെ വിശിഷ്ടാതിഥിയായെത്തുന്നത്. കമാല്ഡ അബ്ദുല്‍നാസറിന്റെ കാലത്ത് ശക്തിപ്പെട്ട ബന്ധമാണിത്.

ജി-20 ഗ്രൂപ്പിലെ 19 അംഗങ്ങളിലൊന്നാണ് ഈജിപ്ത്. ഇന്ത്യയാണ് ഇപ്പോഴത്തെ ഗ്രൂപ്പിന്റെ തലപ്പത്ത്.

Continue Reading

india

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍

മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.

Published

on

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍. ഉഡുപ്പി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ ്‌സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

നിന്റെ പേരെന്താണ്?

പേര് പറയുന്ന വിദ്യാര്‍ത്ഥി മുസ്‌ലിമാണെന്ന് അറിഞ്ഞതോടെ നിങ്ങള്‍ കസബിനെപോലെയാണെന്നായിരുന്നു അധ്യാപകന്റെ പരിഹാസം. നിങ്ങള്‍ക്ക് അതൊരു തമാശയായിരിക്കാം. എനിക്കങ്ങനെയല്ല. വിദ്യാര്‍ത്ഥി തിരിച്ചടിച്ചു. നിങ്ങള്‍ക്ക് എന്റെ മതത്തെ പരിഹസിക്കാം. എന്നാലത് എനിക്ക് അഭിമാനമാണെന്ന് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെയാണ് അധ്യാപകനെ മാനേജ്‌മെന്റ ്പിരിച്ചുവിട്ടത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.
നിങ്ങള്‍ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞ് അധ്യാപകന്‍ വിഷയം തണുപ്പിക്കാന്‍ നോക്കിയപ്പോള്‍ മകനെ താങ്കള്‍ ഇങ്ങനെ വിളിക്കുമോ എന്ന് വിദ്യാര്‍ത്ഥി തിരിച്ചുചോദിക്കുന്നുമുണ്ട്.

Continue Reading

india

ശ്രദ്ധ കൊലക്കേസ്: പ്രതി അഫ്താബിനെ കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെ വാളുമായി ആക്രമണം

കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ്‍ സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

Published

on

പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടി നുറുക്കിയ കേസില്‍ പ്രതി അഫ്താബ് പൂന വാലയെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം.

ഫോറന്‍സിക് ലാബില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹിന്ദു സേനാ പ്രവര്‍ത്തകര്‍ എന്ന അവകാശപ്പെടുന്ന പതിനഞ്ചോളം പേര്‍ വാളുമായി ആക്രമിക്കാന്‍ വന്നത്. ഇവര്‍ പോലീസിന്റെ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്ന് പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഘത്തെ പിന്തിരിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് വെടി വെക്കേണ്ടി വന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ്‍ സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

Continue Reading

Trending