Connect with us

More

കണ്ണൂരിലെ സിപി.എം അക്രമങ്ങള്‍ക്കെതിരെയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Published

on

ഷജീര്‍ ഇഖ്ബാല്‍

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം പോറ്റിവളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്!
യാതൊരു പ്രകോപനവുമില്ലാതെ എംഎസ്എഫ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് തുടര്‍ച്ചയാവുന്നു!
എംഎസ്എഫ് നിയോജക മണ്ഡലം ജനഃസെക്രട്ടറിക്കു നേരെ ഇന്നലെ രണ്ടാമത്തെ വധശ്രമമാണ് നടന്നത്. ആദ്യത്തേതില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടുവെങ്കില്‍; ഇന്നലെ നടന്ന അക്രമത്തില്‍ റഹീസ് രാമന്തളിക്കും പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഷമ്മാസിനും സാരമായ പരിക്കുകളുണ്ട്!

നിയോജക മണ്ഡലം പ്രസിഡന്റിനു നേരെ കഴിഞ്ഞ മാസം മാതമംഗലത്ത് വെച്ച് സമാനമായ അക്രമമുണ്ടായി.
ഖേദകരമെന്ന് പറയട്ടെ… ആദ്യ രണ്ട് സംഭവങ്ങളിലും പരാതിപ്പെട്ടിട്ടും കേസെടുക്കാനോ, അനുബന്ധ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. മറിച്ച്; അക്രമിക്കപ്പെട്ട മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് കോടതി മുഖാന്തിരമാണ് കേസ് ഫയല്‍ ചെയ്യേണ്ടി വന്നത്.!
പയ്യന്നൂരിലെ പല സിപിഎം പാര്‍ട്ടി ഓഫീസുകളും രാത്രി കാലങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുകയാണ്. കള്ളും കഞ്ചാവും ഉള്ളില്‍ കയറുമ്പോള്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ മനഃപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്ന സംഭവങ്ങളും നടമാടുകയാണ്.! കഞ്ചാവ് കേസിലോ, പെണ്ണ് കേസിലോ പെട്ട് മറ്റു പാര്‍ട്ടികളും പൊതുസമൂഹവും അകറ്റിനിര്‍ത്തുന്നവരെ പോലും ഏറ്റെടുക്കുന്ന സങ്കേതമായി സിപിഎം മാറി. പയ്യന്നൂരിലെ ആള്‍ബലം കൊണ്ട് ഭൂരിപക്ഷമുള്ള പാര്‍ട്ടിയായിട്ടും; ഇത്തരം ‘എടുക്കാ ചരക്കുകളെ’ പേറുന്നത് എന്തിനെന്ന് സിപിഎം നേതൃത്വം പുനര്‍വിചിന്തനം നടത്തണം!
പയ്യന്നൂര്‍ കോളേജുള്‍പ്പെടെ പയ്യന്നൂരിലെയും പരിസരങ്ങളിലെയും കോളേജുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെയും, sfi-യില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെയും ക്രിമിനല്‍ സംഘമായി ഉപയോഗപ്പെടുത്തുകയാണ് നിലവില്‍ എസ്.എഫ്.ഐ.യുടെ സംഘടനാ രീതി!
സ്വാതന്ത്ര്യവും ജനാധിപത്യവും കൊടിയിലും മുദ്രാവാക്യങ്ങളിലും മാത്രം നിലകൊള്ളേണ്ടതാണെന്ന് എസ്എഫ്‌ഐ തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ കേസുള്ളവന് പാര്‍ട്ടിയില്‍ വീരപരിവേഷമാണ് നല്‍കപ്പെടുന്നത്. ക്രിമിനല്‍ പശ്ചാത്തലം നേതൃത്വത്തിലേക്കുള്ള യോഗ്യതാ മാനദണ്ഡമായി കണക്കാക്കുമാറ് സംഘടനയെ ക്രിമിനല്‍ വത്കരിച്ചിരിക്കുന്നു; എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയുമൊക്കെ!
‘കാപ്പ’ ചുമത്തി ജയിലിലായി പുറത്തിറങ്ങിയാല്‍ പ്രൗഢമായ സ്വീകരണവും, കൊലപാതക കേസുകളില്‍ ജയിലിലായാല്‍ നാടുനീളെ അഭിവാദ്യ ഫ്‌ലക്‌സ് ബോര്‍ഡുകളും നിറയും! ”പക; ഞങ്ങള്‍ക്ക് പുരോഗമന ആശയമാണ്” എന്ന് ബോര്‍ഡിലെഴുതി വെച്ച് കലാപാഹ്വാനം നടത്തുന്ന ഒരേയൊരു സംഘടന സിപിഎമ്മാണ്.!
പയ്യന്നൂരില്‍ ജനപ്രതിനികള്‍ പോലും തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണ്. തായിനേരിയിലെ വനിതാ കൗണ്‍സിലര്‍ ‘എം.കെ.ഷമീമ’യ്ക്കു നേരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ; നൂറിലധികം വരുന്ന ക്രിമിനലുകള്‍ വീട് വളയുകയും അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമുണ്ടായി. മുമ്പ്, തദ്ദേശ,തെരഞ്ഞെടുപ്പ് സമയത്ത് ‘നായ്‌ക്കൊരുണ’ പൊടി വിതറി തുടങ്ങിയ അക്രമങ്ങള്‍ പലരൂപത്തിലായി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ആ അക്രമങ്ങളെ അതിജയിച്ച് മുന്നേറിയ ”അവരുടെ’ ആര്‍ജ്ജവം ഇന്നും തുടരുന്നു.!

സിപിഎമ്മിന്റെ കണ്ണുരുട്ടലില്‍ സര്‍വ്വതും അടിയറവു വെക്കുന്ന പയ്യന്നൂരിലെ സകല ‘ആണ്‍വേഷധാരികള്‍ക്കും’ മാതൃകയാണ് ധീരയായ എം.കെ.ഷമീമ.! ആരുടെയും അഹന്തയ്ക്കു മുന്നില്‍ അസ്തിത്വം പണയം വെക്കേണ്ടവരല്ല നമ്മള്‍ എന്ന നിലയിലേക്ക് പയ്യന്നൂരിന്റെ പൊതുബോധം മാറണം!
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സമമാണ് കണ്ണൂരില്‍ പലയിടങ്ങളിലും സിപിഎമ്മിന്റെ അക്രമങ്ങള്‍! ഈ സമീകരണം, സംഘ്പരിവാറിനെ നിസ്സാരവത്കരിക്കാനല്ല; സിപിഎം ഭീകരത തുറന്നു കാട്ടാനാണ്!
കാരണം… ഞങ്ങള്‍ ‘അനുഭവിക്കുന്ന’ ഫാഷിസ്റ്റുകള്‍ സിപിഎമ്മാണ്.! ഞങ്ങള്‍ നേരിടുന്ന ‘തീവ്രവാദികള്‍’ സിപിഎമ്മാണ്!
ഇതേ ശൈലിയും, സമീപനവും തുടരുകയാണെങ്കില്‍ ”ആള്‍ബലം കൂടുതലുള്ളതിന്റെ അഹന്ത” ഇനി അധികകാലം സിപിഎമ്മിനുണ്ടാവില്ല!
പാര്‍ട്ടി സംവിധാനങ്ങളെ ക്രിമിനല്‍ വത്കരിച്ചതിന്റെ പരിണിതി സിപിഎം തന്നെ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗം ഗുണ്ടാ സംഘങ്ങള്‍ പരസ്പരം വീടുകയറി അക്രമിക്കുന്ന സംഭവങ്ങള്‍ പയ്യന്നൂരില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു!
ബംഗാളും ത്രിപുരയുമൊന്നും ചരിത്രം മാത്രമല്ല; പാഠം കൂടിയായി സിപിഎമ്മിന് ബോധ്യപ്പെടണം.! ആ പട്ടികയിലേക്ക് കേരളത്തെ കൂടി എണ്ണേണ്ടി വരുമ്പോള്‍ അതില്‍ ആദ്യം എഴുതേണ്ടി വരുന്ന പേര് ഇന്ന് സിപിഎം ശക്തിദുര്‍ഗമെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂരായിരിക്കും!
ബംഗാളില്‍ ഇന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത ഇടങ്ങളിലേറെയും പഴയ സിപിഎം ശക്തികേന്ദ്രങ്ങളത്രേ..!!
ഒന്നുകൂടി….
അക്രമിക്കാനും തിരിച്ചടിക്കാനും ‘ഞങ്ങള്‍’ ക്രിമിനലുകളെയും, ക്വട്ടേഷന്‍ സംഘങ്ങളെയും പോറ്റിവളര്‍ത്താറില്ല! ആയുധപരിശീലനവും നിര്‍മ്മാണവും ഞങ്ങളുടെ പാര്‍ട്ടി ക്ലാസ്സുകളിലില്ല!
ലീഗുകാര്‍ ബോംബ് കൊണ്ടും ആയുധം കൊണ്ടും മറുപടി പറയുമായിരുന്നെങ്കില്‍; ‘ഇരിട്ടിയിലെ ലീഗാഫീസിനടുത്ത കെട്ടിടത്തില്‍’ കൊണ്ടുവെച്ച ‘വ്യാജബോംബല്ല’; ഒറിജിനിലുകള്‍ പയ്യന്നൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ഉണ്ടാവുമായിരുന്നു.!
ഞങ്ങള്‍ നിരായുധരാണ്.!
എങ്കിലും, ഞങ്ങള്‍ നിര്‍ഭയരാണ്..!!
ചോരചിന്തുന്ന രാഷ്ട്രീയത്തോട് അണുമണിതൂക്കം ഞങ്ങള്‍ക്ക് താദാത്മ്യമില്ല!
പക്ഷേ, കൂടെപ്പിറപ്പുകളുടെ ചോര ചിന്തുന്നത് അവസാന ശ്വാസം വരെ കണ്ടു നില്‍ക്കാന്‍ ഞങ്ങള്‍ ഭീരുക്കളുമല്ല!
പടച്ച റബ്ബിനെയല്ലാതെ പടപ്പിനെ പേടിച്ചുകൊണ്ട് ഈ ദുന്‍യാവില്‍ ജീവിച്ചു തീര്‍ക്കാന്‍ ഞങ്ങളൊരുക്കമല്ല!
അടിച്ചാലും പിന്നെയുമടിച്ചാലും തിരിച്ചടിച്ചാലും ഇല്ലെങ്കിലും ഈ മണ്ണില്‍ ഞങ്ങള്‍ ജീവിക്കും;
‘മുസ്ലിം ലീഗുകാരനായി’ തന്നെ.!!
കലാപ കലുഷമായ പയ്യന്നൂരിന്റെ മണ്ണിലേക്ക് ഓടിയെത്തിയ വി.പി.മഹ്മൂദ് ഹാജി സാഹിബിന്റെ ചരിത്രം ഞങ്ങള്‍ക്ക് ധൈര്യം നല്‍കും!
പ്രസ്ഥാനത്തിനു വേണ്ടി തന്റെ ശബ്ദം പോലും ത്യജിച്ച ഒ.കെ.മുഹമ്മദ് കുഞ്ഞി സാഹിബിന്റെ ആ്ത്മസമര്‍പ്പണം ഞങ്ങളില്‍ വീര്യം പകരും!
കണ്ണൂരില്‍ നിന്നും വണ്ടി കയറിയ ബി.പോക്കര്‍ സാഹിബിന്റെ പ്രതിബദ്ധത ഞങ്ങള്‍ക്ക് പാഠമാവും!
ഷുകൂറുമാരുടെ ധീര രക്തസാക്ഷിത്വം ഞങ്ങള്‍ ഹൃത്തടത്തില്‍ കരുതിവെക്കും!
ഇബ്രാഹിം നബി(അ)യുടെ ആത്മധൈര്യം ആര്‍ജ്ജിച്ചെടുക്കാന്‍ ഞങ്ങളെ പഠിപ്പിച്ച സി.എച്ചിന്റെ വാക്കുകള്‍ ഞങ്ങളെ മുന്നില്‍ നയിക്കും!
സീതി സാഹിബിന്റെ സ്വപ്നങ്ങള്‍ ‘ഞങ്ങള്‍ ഞങ്ങളുടേതാക്കും’!

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending