Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് 1,400 രൂപ കൂടി

ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,142.75 ഡോളറാണ് വില.

ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവന്‍ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബറില്‍ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബര്‍ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന്റെ വില.

ഇന്നലെ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയായിരുന്നു. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയുമായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഗ്രാമിന് 11, 535രൂപയും പവന് 92,280 രൂപയുമായിരുന്നു വില.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില തീരുമാനിക്കുന്നത്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ -രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.

Continue Reading

kerala

സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ ശ്രമം; അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍

മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.

Published

on

തൃശൂര്‍ മുണ്ടൂരില്‍ സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി തങ്കമണി (75)യാണ് കൊല്ലപ്പെട്ടത്. മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. അമ്മ വീണ് തലക്കടിച്ച് മരിച്ചുവെന്നാണ് സന്ധ്യ ആദ്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതോടെ തങ്കമണി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയും നിധിനും ചേര്‍ന്നാണ് തങ്കമണിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായാണ് ഇരുവരും അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രാത്രിയില്‍ പറമ്പിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

 

Continue Reading

kerala

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.

Published

on

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.

കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.

വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു.

ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

Trending