kerala
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ എസ്എഫ്‌ഐ- ഫ്രട്ടേണിറ്റി സഖ്യം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനെ തോൽപിക്കാൻ എസ്.എഫ്.ഐയുടെ വ്യാപക അവിശുദ്ധ സഖ്യങ്ങൾ. വെൽഫെയർ പാർട്ടിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും എം.എസ്.എഫിനെ വർഗീയവാദികളായി ചിത്രീകരിക്കാൻ വെൽഫെയർ പാർട്ടി വിദ്യാർത്ഥി വിഭാഗമായ ഫ്രട്ടേണിറ്റി ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്യുന്ന അതേ എസ്.എഫ്.ഐ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ എം.എസ്.എഫിനെ തോൽപിക്കാൻ ഫ്രട്ടേണിറ്റിയുമായി ധാരണയുണ്ടാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ധാരണ തെരഞ്ഞെടുപ്പിന് ശേഷം ജനറൽ സീറ്റുകളിലേക്ക് മത്സരിച്ചപ്പോഴും തുടർന്നു. മൂന്ന് ക്ലാസ് പ്രതിനിധികൾ മാത്രമുള്ള ഫ്രട്ടേണിറ്റി സ്ഥാനാർത്ഥിക്ക് ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വോട്ട് ചെയ്തത് എസ്.എഫ്.ഐ പ്രതിനിധികൾ. പകരം ചെയർമാൻ സ്ഥാനം ഉൾപ്പെടെ വിവിധ സീറ്റുകളിൽ ഫ്രട്ടേണിറ്റി എസ്.എഫ്.ഐയെ പിന്തുണച്ചു. എസ്.എഫ്.ഐയുടെ മുൻ നേതാവ് പി.എം ആർഷോ മണ്ണാർക്കാട്ട് ക്യാമ്പ് ചെയ്താണ് ഈ സഖ്യത്തിന് ചുക്കാൻ പിടിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി ബന്ധം പ്രകടമായിരുന്നു. എസ്.എഫ്.ഐക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ഫ്രട്ടേണിറ്റിക്കാരും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഈ അവിശുദ്ധ ബാന്ധവത്തിന് മുന്നിൽ തലകുനിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള നിരവധി ക്യാമ്പസുകളിൽ ഈ ബന്ധത്തിലൂടെ എസ്.എഫ്.ഐക്ക് സീറ്റുകൾ ലഭിച്ചു.
kerala
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം
പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്.
പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.
സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി.
സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ദുർഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.
kerala
അടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം
ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അടൂര്‍: ഭാര്യയെ കാണാനില്ലെന്ന തെറ്റിദ്ധാരണയില്‍ നാലുവയസ്സുകാരനായ മകനെ കൂട്ടി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം തിങ്കളാഴ്ച രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് നടന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന അശ്വിന്‍ ബസിന് മുന്നിലേക്കാണ് പിതാവ് മകനെ എടുത്ത് പെട്ടെന്ന് ചാടിയത്. ഡ്രൈവര്‍ ഇളമണ്ണൂര്‍ മാരൂര്‍ ചാങ്കൂര്‍ സ്വദേശി ബി. ഉണ്ണികൃഷ്ണന്‍ സഡന്‍ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയതോടെ ദുരന്തം ഒഴിവായി.
സംഭവത്തിനുശേഷം പിതാവ് മകനെ കൂട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു. പിന്നീട് ഇയാള്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ജംഗ്ഷന്‍ ഭാഗത്തേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാര്‍ഡ് ജി. ശ്രീവത്സന്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എസ്.ഐമാരായ ജി. സുരേഷ് കുമാര്‍, ടി.എന്‍. അയൂബ്, സി.പി.ഒ ഷിമിം എന്നിവര്‍ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോലീസിനോട് ഇയാള്‍ ”ഭാര്യ കാണാനില്ല, എന്നെ വിട്ടുപോയി” എന്നുമായിരുന്നു പറയുന്നത്. എന്നാല്‍ ഈ സമയം ഭാര്യ ഭര്‍ത്താവിനെയും മകനെയും തിരഞ്ഞ് ആശുപത്രിയിലായിരുന്നു. ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്തി.
തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ഇരുവരും ആശ്വസിച്ചു. പിന്നീട് ആലപ്പുഴ സ്വദേശികളായ കുടുംബത്തെ പൊലീസ് സുരക്ഷിതമായി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്കയച്ചു.
kerala
ചെങ്കോട്ട സ്‌ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം
ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.
ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. 9 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. നിർത്തിയിട്ടിരുന്ന മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
-
kerala1 day agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
entertainment3 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News3 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
News1 day agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala3 days agoവടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
-
kerala3 days agoകോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍
-
Film3 days agoനടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് വിവാദം: ‘മാപ്പ് പറയില്ല’ യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക്

