kerala
‘എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്ക്കാരം;തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാവും’; ബിനോയ് വിശ്വം
പുതിയ എസ്.എഫ്.ഐക്കാര്ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്.എഫ്.ഐയെ പരസ്യമായി വിമര്ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമെന്ന് ബിനോയ് വിശ്വം വിമര്ശിച്ചു. പുതിയ എസ്.എഫ്.ഐക്കാര്ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കാര്യങ്ങള് ശരിയായി പഠിപ്പിക്കണമെന്നും നേര്വഴിക്ക് നയിക്കണമെന്നും നേതൃത്വത്തിനോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തിരുത്തിയില്ലെങ്കില് ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിലെ സിപിഐയുടെ ഒരു പരിപാടിയില് പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് എസ്എഫ്ഐയെ അദ്ദേഹം വിമര്ശിച്ചത്.
അതേസമയം നിയമസഭയില് എസ്എഫ്ഐ ആക്രമണങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചു. എസ്എഫ്ഐയെ അധിക്ഷേപിക്കാന് ബോധപൂര്വ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കി നിയമസഭയില് പറഞ്ഞു. എസ്എഫ്ഐ നിറഞ്ഞുനില്ക്കുന്ന പ്രസ്ഥാനമാണ്. അതിന് താറടിച്ച് കാണിക്കാന് ശ്രമിക്കുന്നത്. വിദ്യാര്ത്ഥികള് തമ്മില് സംഘര്ഷം ഉണ്ടാകുന്നത് നിര്ഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാന് വിദ്യാര്ത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
kerala
കനത്ത മഴ; ബാണാസുരസാഗര് അണക്കെട്ടില് ഇന്ന് കൂടുതല് ജലം തുറന്ന് വിടും
നിലവില് രണ്ട്, മൂന്ന് ഷട്ടറുകള് 85 സെന്റീമീറ്ററായി ഉയര്ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര് അണക്കെട്ടില് നീരൊഴുക്ക് വര്ദ്ധിച്ചതിനാല് ഇന്ന് രാവിലെ ഏട്ടിന് സ്പില്വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര് അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. നിലവില് രണ്ട്, മൂന്ന് ഷട്ടറുകള് 85 സെന്റീമീറ്ററായി ഉയര്ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന് തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് നിര്ദേശമുണ്ട്. അതേസമയം, വയനാട്ടില് ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല് പാലത്തിനു മുകളില് വിള്ളല്. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല് കണ്ടെത്തിയത്. വിള്ളല് കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല് മഴയില് ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന് ഇറങ്ങിയ യുവാക്കളാണ് വിള്ളല് കണ്ടത്. മാസങ്ങള്ക്കു മുന്പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില് വിള്ളല് രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില് പുഞ്ചക്കണ്ടത്തില് വീണ് രണ്ട് യുവാക്കള്ക്ക് മരിച്ചു
നാല്ലിക്കല് സ്വദേശി മിഥുന്, കിടങ്ങന്നൂര് സ്വദേശി രാഹുല് എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില് പമ്പയാറിനോട് ചേര്ന്ന പുഞ്ചക്കണ്ടത്തില് വീണ് രണ്ട് യുവാക്കള്ക്ക് മരിച്ചു. നാല്ലിക്കല് സ്വദേശി മിഥുന്, കിടങ്ങന്നൂര് സ്വദേശി രാഹുല് എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള് കൂടി അപകടത്തില്പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന് അഗ്നിരക്ഷാ സേന തിരച്ചില് നടത്തുകയാണ്. വള്ളത്തില് മീന് പിടിക്കാന് പോയപ്പോഴായിരുന്നു അപകടം.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്ത്തല് ചര്ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
kerala2 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്കൂര് ജാമ്യമില്ല